
ദില്ലി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എകെ ബാലൻ. രാഹുൽ ഗാന്ധിക്ക് സവർണ ബോധമാണെന്ന് എകെ ബാലൻ ആരോപിച്ചു. ജാതിബോധമുള്ളത് കൊണ്ടാണ് പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
മോദിയെ കെട്ടിപ്പിടിക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് കുഴപ്പമില്ലെന്നും എന്നാൽ പിണറായി വിജയനെ കെട്ടിപ്പിടിക്കാനുള്ള പ്രശ്നം രാഹുലിന്റെ മനസ്സിനുള്ളിലുള്ള ജാതിബോധമാണെന്നും എകെ ബാലൻ വിമർശിച്ചു.






