
തിരുവനന്തപുരം: പിഎം ശ്രീ തുടരാനുള്ള തീരുമാനത്തിൽ യുഡിഎഫ് സർക്കാരിനെതിരെ കടുത്ത നിലപാടുമായി കെഎസ്‌യു. ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ കാലങ്ങളിൽ കെഎസ്‌യു അത് ചെയ്തിട്ടില്ല. ഇനി ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. പിഎം ശ്രീക്കെതിരെ തെരുവിൽ സമരം ചെയ്ത് തല്ലുകൊണ്ടവരാണ് കെഎസ്‌യുക്കാരെന്നും പിഎം ശ്രീ സംഘപരിവാറിന്റെ് കുഞ്ഞെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
'പിഎം ശ്രീ സംഘപരിവാറിന്റെ കുഞ്ഞാണ്. ഇന്ത്യയുടെ പാഠപുസ്തകങ്ങളെയും കലാശാലകളെയും കാവിവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുളളത്. പാഠപുസ്തകങ്ങളില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മൗലാനാ അബുള്‍ കലാം ആസാദ് വരെയുളള നിരവധിയായ മനുഷ്യരെയും രാജ്യത്തിന്റെ സ്വാതന്ത്രസമര ചരിത്രവും മായ്ച്ചുകളഞ്ഞ് വരാനിരിക്കുന്ന തലമുറയെ കാവിവല്‍ക്കരിക്കാനുളള നീക്കത്തോടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അന്ന് പൊരുത്തപ്പെട്ടത്. ജനങ്ങള്‍ യുഡിഎഫിനെ അധികാരത്തിലേറ്റിയത് സംഘപരിവാറിന് വിധേയപ്പെട്ട പിണറായി വിജയന്‍ സര്‍ക്കാരിന്റെ നയങ്ങളോടുളള ശക്തമായ വിയോജിപ്പ് കൊണ്ട് കൂടിയാണ്. അത് യുഡിഎഫ് നേതൃത്വം മനസിലാക്കുന്നുണ്ട് എന്നുതന്നെയാണ് കെഎസ്‌യു വിശ്വസിക്കുന്നത്': അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
അതേസമയം എല്‍ഡിഎഫ് റദ്ദാക്കിയ പിഎം ശ്രീ പദ്ധതി യുഡിഎഫ് നടപ്പിലാക്കുകയാണ് എന്നാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞത്. പിഎം ശ്രീ നടപ്പിലാക്കാനുളള നീക്കം കേരളത്തിന്റെ മതനിരപേക്ഷ ബോധ്യത്തോടുളള വെല്ലുവിളിയാണെന്നും വിദ്യാര്‍ത്ഥികളില്‍ ആര്‍എസ്എസ് മൂല്യങ്ങള്‍ പ്രചരിപ്പിക്കാനുളള നീക്കമാണെന്നും പിഎസ് സഞ്ജീവ് പറഞ്ഞു.






