
സിനിമാപ്രേമികൾ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കോക്ടെയ്ല്‍ 2'. കൃതി സനൺ, രശ്മിക മന്ദാന, ഷാഹിദ് കപൂർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ജൂൺ 19-ന് തിയേറ്ററുകളിലെത്തും. ഇതിനകം തന്നെ ചിത്രത്തിലെ പാട്ടുകളും ട്രെയിലറും സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. എന്നാൽ, ഇതിനിടയിലാണ് ചിത്രത്തിൽ ലെസ്ബിയൻ പ്രണയകഥയാണ് പറയുന്നതെന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നുവന്നത്. ഇപ്പോഴിതാ ഈ ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിലെ നായികമാർ.
ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ സദസ്സിൽ നിന്നാണ് 'കോക്ക്ടെയിൽ 2' ഒരു ലെസ്ബിയൻ പ്രണയകഥയാണോ എന്ന ചോദ്യം ഉയർന്നത്. ചോദ്യം കേട്ടയുടൻ രശ്മിക പൊട്ടിച്ചിരിക്കുകയായിരുന്നു. തുടർന്ന് മറുപടിയുമായി രംഗത്തെത്തിയ കൃതി, ചിത്രത്തിൽ ലെസ്ബിയൻ പ്രണയമില്ല എന്ന് വ്യക്തമാക്കി. ഉടനെ, ഞങ്ങൾക്കിടയിൽ അങ്ങനെയൊരു കെമിസ്ട്രി ഉണ്ടെന്ന് അറിയാമെന്ന് രശ്മിക തമാശയായി പറയുന്നുണ്ട്. തങ്ങൾ മൂന്ന് പേരുടെയും കഥാപാത്രങ്ങൾ സ്ട്രെയിറ്റ് ആണെന്നും ഇതൊരു ഇമോഷണൽ ത്രീസം ആണെന്നും അല്ലാതെ ഫിസിക്കൽ അല്ലെന്നും കൃതി കൂട്ടിച്ചേർത്തു. പ്രമോഷൻ വേദിയിൽ നിന്നുള്ള ഇവരുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതേസമയം, 2012-ൽ പുറത്തിറങ്ങിയ കോക്ടെയിലിന്റെ രണ്ടാം ഭാഗമാണ് കോക്ടെയിൽ 2. ആദ്യ ഭാഗത്തിൽ സെയ്ഫ് അലിഖാനും, ദീപിക പദുകോണും, ഡയാന പെന്റിയുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്






