
നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. '' തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ സി. ജോസഫ് വിജയ്ക്ക് ജന്മദിനാശംസകള്‍. അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു'', പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
വിജയ്‌യുടെ 52-ാം ജന്മദിനമാണിന്ന്. നടന്‍ കമല്‍ഹാസന്‍ ഉള്‍പ്പെടെ സിനിമാ ലോകത്ത് നിന്നും നിരവധിപ്രമുഖര്‍ വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തി. തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷമമുളള അദ്ദേഹത്തിന്റെ ആദ്യ ജന്മദിനമാണിന്ന്.
1974 ജൂണ്‍ 22നാണ് വിജയുടെ ജനനം. സിനിമയിലെ 'ദളപതി'യില്‍ നിന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രി ആയിട്ടുളള അദ്ദേഹത്തിന്റെ യാത്ര തികച്ചും ശ്രദ്ധേയമാണ്. 2024-ല്‍ 'തമിഴക വെട്രി കഴകം' (TVK) എന്ന പാര്‍ട്ടി രൂപീകരിച്ചുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടാണ് ഈ പദവിയിലെത്തിയത്. കഴിഞ്ഞ മേയ് പത്തിനാണ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റത്.






