രാത്രികാല ട്രെയിന്‍ യാത്രകളില്‍ സഹയാത്രക്കാരുടെ സ്വസ്ഥതയും ഉറക്കവും കെടുത്തുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ പലപ്പോഴും വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമാകാറുണ്ട്. അത്തരത്തില്‍ ട്രെയിനിലെ ഒരു മുഴുവന്‍ കമ്പാര്‍ട്ട്മെന്റിലെയും യാത്രക്കാരുടെ ഉറക്കം കെടുത്തിയ കുട്ടിയുടെ നിര്‍ത്താതെയുള്ള സംസാരവും, അതിനെ നിയന്ത്രിക്കാന്‍ തയ്യാറാകാതിരുന്ന മാതാപിതാക്കളുടെ മനോഭാവവും സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. തനിക്കുണ്ടായ ദുരനുഭവം ഒരു യാത്രക്കാരി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
രാത്രി 11 മണി കഴിഞ്ഞിട്ടും എസി കമ്പാര്‍ട്ട്മെന്റിലെ ഒരു കുട്ടി ഉറങ്ങാതെ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു എന്ന് യാത്രക്കാരി വ്യക്തമാക്കുന്നു. ആ സമയത്ത് കമ്പാര്‍ട്ട്മെന്റിലെ മറ്റ് യാത്രക്കാരെല്ലാം ഉറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ ബഹളം കാരണം ആര്‍ക്കും ഉറങ്ങാന്‍ കഴിഞ്ഞില്ല. കുട്ടികള്‍ സംസാരിക്കുന്നതും കളിക്കുന്നതും സ്വാഭാവികമാണെങ്കിലും, മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ അത് മാറുമ്പോള്‍ ഇടപെടേണ്ട മാതാപിതാക്കള്‍ പൂര്‍ണ്ണമായും മൗനം പാലിക്കുകയായിരുന്നു എന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്.
കുട്ടിയെ ശാന്തനാക്കാന്‍ മാതാപിതാക്കള്‍ യാതൊരു ശ്രമവും നടത്തിയില്ലെന്ന് മാത്രമല്ല, കുട്ടിയുടെ ഉച്ചത്തിലുള്ള സംസാരം അവര്‍ ആസ്വദിക്കുക കൂടിയായിരുന്നു എന്ന് എക്സ് കുറിപ്പില്‍ പറയുന്നു. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാനപരമായ മര്യാദകളെക്കുറിച്ചും സഹയാത്രക്കാരോട് കാണിക്കേണ്ട ബഹുമാനത്തെക്കുറിച്ചും മാതാപിതാക്കള്‍ക്ക് ബോധമില്ലാത്തതാണ് ഇത്തരം സാഹചര്യങ്ങള്‍ക്ക് കാരണമെന്ന് യാത്രക്കാരി ചൂണ്ടിക്കാണിക്കുന്നു. രാത്രി സമയങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ ഉച്ചത്തില്‍ ഉപയോഗിക്കുന്നതും കുട്ടികളുടെ ബഹളവും പലപ്പോഴും സമാധാനപരമായ യാത്രകളെ നശിപ്പിക്കുന്നുണ്ട്.
ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്. കുട്ടികളെ എപ്പോഴും നിയന്ത്രിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്നും യാത്രകളില്‍ അവര്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണെന്നും ചിലര്‍ മാതാപിതാക്കളെ പിന്തുണച്ച് വാദിച്ചു. എന്നാല്‍, ഭൂരിഭാഗം ആളുകളും യാത്രക്കാരന്റെ നിലപാടിനൊപ്പമായിരുന്നു. പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ കുട്ടികളെ വളര്‍ത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും രാത്രിയാത്രകളില്‍ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ച് കൃത്യമായ ബോധമുണ്ടാകണമെന്നും ഭൂരിപക്ഷം നെറ്റിസണ്‍സും അഭിപ്രായപ്പെട്ടു.

Comments