
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലെ റാഗിങ്ങും അക്രമങ്ങളും തടയുന്നതിനായി 'സിദ്ധാര്ഥന് സ്റ്റുഡന്റ് ഡിസ്ട്രസ്സ് ആപ്പ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്. ക്യാംപസുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ സിദ്ധാര്ഥന് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആക്ട് നടപ്പിലാക്കുമെന്നും ബജറ്റില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ അന്വേഷിക്കാനും പരിഹരിക്കാനും കോളേജുകളില്‍ ഓംബുഡ്സ്മാന് സംവിധാനവും അമിത രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ അക്കാഡമിക് കൗണ്‍സിലും രൂപീകരിക്കും. ബിരുദധാരികള്‍ക്ക് ജോലി ലഭ്യത ഉറപ്പാക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്സുകളും രൂപീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
അതേസമയം സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിങ് തടയാനുളള പദ്ധതി ആരംഭിക്കാനുളള ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതികരണവുമായി സിദ്ധാര്‍ത്ഥന്റെ അമ്മ രംഗത്തെത്തി. തീരുമാനത്തില്‍ വലിയ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി നേരത്തെ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്നും സിദ്ധാര്‍ത്ഥന്റെ അമ്മ പറഞ്ഞു. ക്യാമ്പസുകളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുറന്നുപറയാന്‍ കഴിയാത്ത നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നും അതിനെല്ലാം ഒരു അറുതിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.






