
വിവോ തങ്ങളുടെ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ നിരയിലേക്ക് ഏറ്റവും പുതിയ മോഡലായ വിവോ Y6e 5G (Vivo Y6e 5G) ചൈനയില്‍ അവതരിപ്പിച്ചു. മൂന്ന് ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യമായ ഈ ഫോണിന്റെ പ്രധാന ആകര്‍ഷണം ഇതിലെ കൂറ്റന്‍ 6,500mAh ബാറ്ററിയും സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുമാണ്. 6GB റാമും 256GB സ്റ്റോറേജുമുള്ള ഒരേയൊരു വേരിയന്റിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. ഇതിന്റെ വില CNY 1,599 ആണ് (ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 22,000 രൂപ).
ഫ്‌ലോയിംഗ് ക്ലൗഡ്സ് വൈറ്റ് (Flowing Clouds White), സണ്‍സെറ്റ് ബ്ലൂ (Sunset Blue), ട്വിലൈറ്റ് ബ്ലാക്ക് (Twilight Black) എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിയ്ക്കുന്നത്. നിലവില്‍ വിവോയുടെ ചൈനയിലെ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ഈ ഫോണ്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്.
പ്രധാന സവിശേഷതകള്‍ (Specifications)
ഡിസ്പ്ലേ - 6.74-ഇഞ്ച് HD+ (720×1,600 പിക്‌സല്‍സ്) LCD സ്‌ക്രീന്‍, 120Hz റിഫ്രഷ് റേറ്റ്, 1,200 nits പീക്ക് ബ്രൈറ്റ്നസ്
പ്രൊസസര്‍ - ഒക്ടാ-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 (Snapdragon 4 Gen 2 - 4nm)
ഒപ്പറേറ്റിംഗ് സിസ്റ്റം - ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6
മെമ്മറി6 - GB LPDDR4x റാം + 256GB UFS 3.1 സ്റ്റോറേജ്
ബാറ്ററി & ചാര്‍ജിംഗ് - 6,500mAh ബാറ്ററി, 15W വയേഡ് ചാര്‍ജിംഗ് സപ്പോര്‍ട്ട്
ബാക്ക് ക്യാമറ - 13-മെഗാപിക്‌സല്‍ സിംഗിള്‍ ക്യാമറ (f/2.2 അപ്പര്‍ച്ചര്‍, 10x ഡിജിറ്റല്‍ സൂം, ഓട്ടോഫോക്കസ്)
ഫ്രണ്ട് ക്യാമറ -5-മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ (f/2.2 അപ്പര്‍ച്ചര്‍)
പ്രതിരോധശേഷി - പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാന്‍ IP65 റേറ്റിംഗ്
സുരക്ഷ - സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍
ഡിസൈനും കണക്റ്റിവിറ്റിയും
പ്ലാസ്റ്റിക് ഫ്രെയിമില്‍ നിര്‍മ്മിച്ച ഈ ഫോണിന് 8.39mm കനവും 209 ഗ്രാം തൂക്കവുമുണ്ട്. 1080p വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം ഇതിലുണ്ട്. 5G, 4G LTE, ഡ്യുവല്‍-ബാന്‍ഡ് Wi-Fi, ബ്ലൂടൂത്ത് 5.1, USB ടൈപ്പ്-സി പോര്‍ട്ട്, വിവിധ GPS സംവിധാനങ്ങള്‍ എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഫീച്ചറുകള്‍. കൂടാതെ പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഇ-കോമ്പസ്, റിമോട്ട് ആയി ഉപയോഗിക്കാവുന്ന IR ബ്ലാസ്റ്റര്‍ എന്നിവയും ഈ ഫോണിലുണ്ട്.
news link- https://www.gadgets360.com/mobiles/news/vivo-y6e-5g-price-launch-specifications-features-11654521






