
കോഴിക്കോട്: കൊയിലാണ്ടി അരിക്കുളം പ്രദേശത്ത് യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാകമോളി പെരുമ്പോക്ക് വയൽ ഹൗസിൽ വിജിലിന്റെ ഭാര്യ അപർണ (24) യെയാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11.20ഓടെയായിരുന്നു സംഭവം.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
അച്ഛൻ അനീഷ്, അമ്മ സോണിയ, മക്കൾ തൻഷിക, നൈഷിക എന്നിവരാണ്. സംഭവത്തിൽ പൊലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.






