More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Health News
  3. Health
Loading...

രാജ്യാന്തര യോഗാദിനം; എണ്‍പത്തിയെട്ടിലും യോഗയുടെ പാതയില്‍ ഭാസ്‌കര മേനോന്‍, പുതുതലമുറയ്‌ക്കു പ്രചോദനം, സമൂഹത്തിന്‌ സന്ദേശം

Authored by സി.എസ്‌. സുരഭി | Last updated: 20 Jun 2026, 11:33 PM | 2 min read

Print
രാജ്യാന്തര യോഗാദിനം; എണ്‍പത്തിയെട്ടിലും യോഗയുടെ പാതയില്‍ ഭാസ്‌കര മേനോന്‍, പുതുതലമുറയ്‌ക്കു പ്രചോദനം, സമൂഹത്തിന്‌ സന്ദേശം
കൊച്ചി: യോഗയെന്നത്‌ ഒരു പുരാതന, ശാരീരിക, മാനസിക, ആത്മീയ പരിശീലനമാണ്‌. ആധുനിക ജീവിതശൈലിയുമായി ബന്ധപ്പെട്ട്‌ സമ്മര്‍ദങ്ങളും ആരോഗ്യപ്രശ്‌നങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്ത്‌ ആരോഗ്യമുള്ള ശരീരത്തിനും ശാന്തമായ മനസിനും യോഗയുടെ പ്രാധാന്യം ലോകം കൂടുതല്‍ തിരിച്ചറിയുകയാണ്‌. എല്ലാ വര്‍ഷവും ജൂണ്‍ 21-ന്‌ ആചരിക്കുന്ന രാജ്യാന്തര യോഗാദിനം, യോഗയെന്നത്‌ വെറും വ്യായാമമല്ലെന്നും സമഗ്രമായ ജീവിതരീതിയാണെന്നുമുള്ള സന്ദേശമാണു നല്‍കുന്നത്‌. ഈ സന്ദേശം ജീവിതംകൊണ്ടു തെളിയിച്ച വ്യക്‌തിത്വമാണ്‌ യോഗരത്‌ന കെ.പി. ഭാസ്‌കര മേനോന്‍.

88-ാം വയസിലും ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും യോഗാഭ്യാസം തുടരുന്ന ഭാസ്‌കര മേനോന്‍ അരനൂറ്റാണ്ടിലേറെയായി യോഗയെ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിച്ചുവരുന്നു. 14-ാം വയസില്‍ അച്‌ഛന്റെ സുഹൃത്തായ മാനുവലില്‍നിന്നാണ്‌ അദ്ദേഹം യോഗ അഭ്യസിക്കാന്‍ തുടങ്ങിയത്‌. സ്‌കൂള്‍ പഠനകാലത്തുതന്നെ നിരവധി യോഗാ മത്സരങ്ങളില്‍ പങ്കെടുത്ത്‌ സമ്മാനങ്ങള്‍ കരസ്‌ഥമാക്കി. പിന്നീട്‌ യോഗയെക്കുറിച്ച്‌ എവിടെ കേട്ടാലും അവിടെയെത്തി പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന ശീലമുണ്ടായതോടെ യോഗ ജീവിതത്തിന്റെ പ്രധാന ഘടകമായി മാറുകയായിരുന്നു.

ഇന്ന്‌ ഇന്ത്യന്‍ യോഗ ഫെഡറേഷന്റെ വൈസ്‌ പ്രസിഡന്റും കേരള യോഗ അസോസിയേഷന്റെ മുഖ്യ രക്ഷാധികാരിയുമാണ്‌ അദ്ദേഹം. ദേശീയ തലത്തിലെ യോഗാ ചാമ്പ്യന്‍ഷിപ്പുകളില്‍ ഏറ്റവും മുതിര്‍ന്ന വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു. 2000-ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ഒളിമ്പിക്‌ യോഗാ ചാമ്പ്യന്‍ഷിപ്പില്‍ വിധികര്‍ത്താവായി സേവനമനുഷ്‌ഠിച്ചു. വിശ്വ യോഗാ ഫെഡറേഷന്റെ യോഗരത്‌ന പുരസ്‌കാരവും നേടിയിട്ടുണ്ട്‌. യോഗയെക്കുറിച്ചുള്ള തന്റെ അറിവും അനുഭവങ്ങളും പങ്കുവച്ച്‌ യോഗ ചികിത്സകള്‍, യോഗ-അഭ്യാസവും അത്ഭുതഫലങ്ങളും എന്നീ പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. രോഗശമനത്തിനും മാനസികാരോഗ്യത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും യോഗ എത്രത്തോളം സഹായകരമാണെന്ന്‌ ഈ കൃതികള്‍ വിശദീകരിക്കുന്നു.

ഭാസ്‌കര മേനോന്റെ കുടുംബവും യോഗയുടെ പാതയിലാണ്‌. ഭാര്യ രാജം 80-ാം വയസിലും സ്‌ഥിരമായി യോഗ അഭ്യസിക്കുന്നു. മക്കളായ മധു മാധവന്‍, ഉദയകുമാര്‍, സുരേഷ്‌ മേനോന്‍, മുകുന്ദ്‌ കുമാര്‍ എന്നിവരും യോഗാ പരിശീലകരും അഭ്യാസികളുമാണ്‌. ചെറുമക്കളും യോഗ പരിശീലിക്കുന്നതിനാല്‍ ഇതൊരു യഥാര്‍ഥ യോഗാ കുടുംബം തന്നെയാണെന്നു പറയാം. എറണാകുളം ഇടപ്പള്ളിയില്‍ ഭാസ്‌കര മേനോന്‍ നടത്തുന്ന യോഗാ പരിശീലനകേന്ദ്രം നിരവധി പേര്‍ക്ക്‌ ആരോഗ്യത്തിലേക്കുള്ള വഴികാട്ടിയായിട്ടുണ്ട്‌. പ്രായഭേദമന്യേ യോഗ പരിശീലിക്കാമെന്നും അതിലൂടെ ആരോഗ്യകരമായ ജീവിതം കൈവരിക്കാമെന്നും അദ്ദേഹം തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നു.

യോഗ ശരീരത്തിനു കരുത്തും മനസിന്‌ ശാന്തിയും ജീവിതത്തിന്‌ അച്ചടക്കവും നല്‍കുന്നു. ദിവസവും കുറച്ചുസമയം യോഗയ്‌ക്കായി മാറ്റിവച്ചാല്‍ ആരോഗ്യകരമായ സമൂഹത്തെ സൃഷ്‌ടിക്കാമെന്ന്‌ ഭാസ്‌കര മേനോന്‍ പറയുന്നു. ഈ യോഗാ ദിനത്തില്‍ അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്‌ക്കു പ്രചോദനവും സമൂഹത്തിന്‌ സന്ദേശവുമാകുകയാണ്‌.


സി.എസ്‌. സുരഭി

About Author:

Author photo

സി.എസ്‌. സുരഭി

ബന്ധപ്പെട്ട വാർത്തകൾ

ഫോണില്‍ എപ്പോഴും ടാപ്പിംഗും സ്‌ക്രോളിംഗുമാണോ  ? ; നിങ്ങളെ 'ടെക്സ്റ്റ് ക്ലോ' ബാധിച്ചിട്ടുണ്ടോ ? ,  ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും അറിയാം

ഫോണില്‍ എപ്പോഴും ടാപ്പിംഗും സ്‌ക്രോളിംഗുമാണോ ? ; നിങ്ങളെ 'ടെക്സ്റ്റ് ക്ലോ' ബാധിച്ചിട്ടുണ്ടോ ? , ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും അറിയാം

ശരീരഭാരം കുറയുന്നത് നിങ്ങളെ കൂടുതല്‍ ദുര്‍ബലനാക്കുന്നുണ്ടോ ? ; മെറ്റബോളിസം എങ്ങനെ സംരക്ഷിക്കാം

ശരീരഭാരം കുറയുന്നത് നിങ്ങളെ കൂടുതല്‍ ദുര്‍ബലനാക്കുന്നുണ്ടോ ? ; മെറ്റബോളിസം എങ്ങനെ സംരക്ഷിക്കാം

'ഭാരതത്തില്‍ സുഖപ്പെടാം' പദ്ധതിയുമായി കേന്ദ്രം; വിദേശികള്‍ക്ക് ആയുഷ് യാത്രാനുമതി പത്രം; ആഗോള സൂചികകളില്‍ രാജ്യം മുന്‍നിരയില്‍

'ഭാരതത്തില്‍ സുഖപ്പെടാം' പദ്ധതിയുമായി കേന്ദ്രം; വിദേശികള്‍ക്ക് ആയുഷ് യാത്രാനുമതി പത്രം; ആഗോള സൂചികകളില്‍ രാജ്യം മുന്‍നിരയില്‍

വെറും 'ഗ്യാസ്' അല്ല; ഐ.ബി.ഡി (ഇൻഫ്ളമേറ്ററി ബവൽ ഡിസീസ്) ജീവന് തന്നെ ഭീഷണി ആയേക്കാം!

വെറും 'ഗ്യാസ്' അല്ല; ഐ.ബി.ഡി (ഇൻഫ്ളമേറ്ററി ബവൽ ഡിസീസ്) ജീവന് തന്നെ ഭീഷണി ആയേക്കാം!

രാവിലെ ഒരു സ്പൂണ്‍ നെയ്യ് കഴിയ്ക്കുന്നവരാണോ നിങ്ങള്‍ ? ; ദഹനത്തെ മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിന്റെ ഭംഗി കൂട്ടുന്നതും ചെയ്യുന്നു

രാവിലെ ഒരു സ്പൂണ്‍ നെയ്യ് കഴിയ്ക്കുന്നവരാണോ നിങ്ങള്‍ ? ; ദഹനത്തെ മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിന്റെ ഭംഗി കൂട്ടുന്നതും ചെയ്യുന്നു

‘ഡബിൾ ഡാഡി സിൻഡ്രോം’ വെറും ആക്ഷേപഹാസ്യം; എന്നാൽ, ശാസ്ത്രത്തിൽ ബന്ധപ്പെട്ട ചിലതുണ്ട്

‘ഡബിൾ ഡാഡി സിൻഡ്രോം’ വെറും ആക്ഷേപഹാസ്യം; എന്നാൽ, ശാസ്ത്രത്തിൽ ബന്ധപ്പെട്ട ചിലതുണ്ട്