
ഓമല്ലൂർ: എലോഹിം വർഷിപ്പ് സെന്ററിന്റെ ചെന്നീർക്കരയിലെ കേന്ദ്രത്തിൽ കുട്ടികൾക്ക് ക്രൂരപീഡനമേറ്റതിൽ കടുത്ത പ്രതിഷേധവുമായി ബിജെപി രംഗത്ത്. സംഭവവുമായി ബന്ധമില്ലാത്ത ഓമല്ലൂരിലെ ആരാധനാ കേന്ദ്രത്തിനു മുന്നിൽ നടത്തിയ പ്രതിഷേധം തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നു എന്ന പരാതിയുമായി വിശ്വാസികളും രംഗത്ത് വന്നു.
സ്ഥാപന ഉടമ വാഴമുട്ടം ബിനു പാസ്റ്ററിനെ അറസ്റ്റുചെയ്യാതെ പിന്നോട്ടില്ല എന്നാണ് ബിജെപി നിലപാട് സ്വീകരിച്ചത്. പിന്നീട് പൊലീസ് സഹായത്തോടെയാണ് വിശ്വാസികൾ ആരാധനാ ഹാളിൽ കയറിയത്.
ചെന്നീർക്കരയിലെ ഊന്നുകല്ലിലുള്ള സെന്ററിലാണ് കുഴപ്പങ്ങളുണ്ടായത്. കുറ്റക്കാരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഞങ്ങൾ 15 വർഷമായി ആരാധിക്കുന്ന സ്ഥലമാണിത്. ഞങ്ങളുടെ ആരാധാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തരുത് എന്നും വിശ്വാസികൾ പറയുന്നു. ഓമല്ലൂർ പഞ്ചായത്തിൽ പോലുമല്ല പ്രശ്നം നടന്ന സ്ഥലമെന്നും വിശ്വാസികൾ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, പ്രതിഷേധത്തിനെത്തിയവരെ വണ്ടി ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചുവെന്ന ആരോപണവും പ്രതിഷേധക്കാർ ഉയർത്തുന്നുണ്ട്. പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും സ്ഥാപന ഉടമയെ അറസ്റ്റുചെയ്യണം എന്നും ഇവർ ആവശ്യപ്പെടുന്നു. ഇടുക്കി സ്വദേശിയായ 17 കാരനെ ക്രൂരപീഡനത്തിനിരയാക്കിയ കേസിൽ കഴിഞ്ഞ ദിവസം ചെന്നീർക്കര സെന്ററിലെ മൂന്ന് ജീവനക്കാരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. മോഷണക്കുറ്റം ആരോപിച്ച് ഒരു 15 കാരനും ക്രൂരപീഡനമേറ്റു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിനിടെ സ്ഥാപനമുടമ ബിനു പാസ്റ്റർ ഒരു ഫേസ്ബുക്ക് വീഡിയോയുമായി രംഗത്തുവന്നു. തനിക്കെതിരെ നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് കേസ് എന്നും വിദേശ സംഭാവനകൾ സ്വീകരിക്കാതെയാണ് സ്ഥാപനം മുന്നോട്ടുകൊണ്ടുപോവുന്നതെന്നും വീഡിയോയിൽ പറയുന്നു. വെളിപ്പെടുത്തൽ നടത്തിയ മുൻ ജീവനക്കാരിക്ക് വ്യക്തിവൈരാഗ്യമുണ്ട് എന്നും ഇയാൾ പറയുന്നുള






