
കൊട്ടാരക്കര : കൊട്ടാരക്കരയില്‍ നടന്ന ടിപ്പര്‍ അതിവേഗതയിലാണ് അപകടത്തില്‍പ്പെട്ട വാഹനം വന്നതെന്ന് കൊട്ടാരക്കര വാഹനാപകടത്തിന്റെ ദൃക്‌സാക്ഷിയായ യുവതി. കുട്ടികളുടെ ദേഹത്തേക്ക് ഇടിച്ച് വീഴുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഒരു മാസം മുന്‍പാണ് ഇയാള്‍ ഗള്‍ഫില്‍നിന്നെത്തിയത്. അപകടത്തില്‍ വാഹനത്തിന്റെ് ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സ് ഇല്ല. നിയമലംഘനത്തിന് ഡ്രൈവറെ മുന്‍പും പിടികൂടിയിട്ടുണ്ട്. ടിപ്പര്‍ ലോറി ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്.
പത്ത് പന്ത്രണ്ട് കുട്ടികള്‍ അവിടെ ഉണ്ടായിരുന്നു. എന്റെ കൂടെ രണ്ട് മൂന്ന് കുട്ടികളുണ്ടായിരുന്നു. അവരെ മാറ്റാന്‍ പറ്റി. അതുകൊണ്ട് ഞങ്ങള്‍ രക്ഷപെട്ടു. ബാക്കിയുള്ളവരെ ടിപ്പര്‍ വന്ന് ഇടിച്ചു. അതിലെ മണ്ണെല്ലാം അവരുടെ ദേഹത്തായിപ്പോയി. ഏഴ് പത്തിന് ഒരു വണ്ടിയുണ്ടായിരുന്നു. അതിന് പോകുന്ന കുട്ടികളായിരുന്നു. വണ്ടി വരുന്നതിന് രണ്ട് മിനിറ്റ് മുന്‍പാണ് അപകടം നടക്കുന്നത് – അവര്‍ പറഞ്ഞു.






