റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ സമയത്തെക്കുറിച്ചും പ്ലാറ്റ്ഫോം മാറ്റങ്ങളെക്കുറിച്ചും അറിയാൻ യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് എൻക്വയറി (വിവരശേഖരണ) കൗണ്ടറുകൾ. എന്നാൽ പട്ന ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ കസേരയിലിരുന്ന് സുഖമായി ഉറങ്ങുന്ന ഒരു എൻക്വയറി ഓഫീസറുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയാകുന്നത്. മൈക്കിന് മുന്നിലിരുന്ന് കണ്ണുകളടച്ച് ഉറങ്ങുന്ന ഉദ്യോഗസ്ഥന് മുന്നിൽ സഹായത്തിനായി നിരവധി യാത്രക്കാർ കാത്തുനിൽക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നത്. വെള്ള ഷർട്ട് ധരിച്ച ജീവനക്കാരൻ കസേരയിലേക്ക് അല്പം ചാരിയിരുന്ന് ഉറങ്ങുമ്പോൾ, കൗണ്ടറിന് പുറത്ത് ആളുകൾ അക്ഷമരായി നിൽക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ഈ ജീവനക്കാരനെ സസ്പെൻഡ് ചെയ്യുന്നത് വരെ വീഡിയോ ഷെയർ ചെയ്യണമെന്ന് പോസ്റ്റ് ചെയ്തയാൾ ആവശ്യപ്പെട്ടു. ട്രെയിൻ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾക്കായി യാത്രക്കാർ ഓടിയെത്തുന്ന കൗണ്ടറിലെ ഈ ഗുരുതരമായ അനാസ്ഥയ്ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക പരാതി പരിഹാര വിഭാഗമായ 'റെയിൽവേ സേവ' വിഷയത്തിൽ ഇടപെട്ടു. ഈ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും റെയിൽവേ അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് സേവനം നൽകേണ്ട റെയിൽവേ ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മയെയും സ്റ്റേഷനുകളിലെ സേവന നിലവാരത്തെയും കുറിച്ച് ഈ സംഭവം വലിയ രീതിയിലുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.

Comments