വിദേശത്ത് സ്ഥിരതാമസമാക്കാനും അവിടുത്തെ പൗരത്വം നേടിയെടുക്കാനും ലക്ഷക്കണക്കിന് ആളുകൾ ആഗ്രഹിക്കുന്ന ഇന്നത്തെ കാലത്ത്, തികച്ചും വ്യത്യസ്തമായ ഒരു തീരുമാനത്തിലൂടെ വാർത്തകളിൽ നിറയുകയാണ് 94 വയസ്സുള്ള ഒരു ഇന്ത്യൻ മുത്തശ്ശി. തന്റെ അവസാന നാളുകൾ ജന്മനാടായ ഇന്ത്യയിൽ ഒരു ഇന്ത്യൻ പൗരയായി ജീവിച്ചു തീർക്കണമെന്ന ആഗ്രഹത്താൽ ഇവർ തനിക്കുണ്ടായിരുന്ന യുഎസ് (അമേരിക്കൻ) പൗരത്വം ഉപേക്ഷിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മ എന്ന ഈ മുത്തശ്ശിയുടെ മാതൃഭൂമി സ്നേഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലരുടെയും ഹൃദയം കവരുന്നത്.
ഭർത്താവിന്റെ മരണശേഷമാണ് മഹാലക്ഷ്മമ്മ തന്റെ മകനോടൊപ്പം ജീവിക്കാനായി അമേരിക്കയിലേക്ക് താമസം മാറിയത്. യുഎസിലെ വിർജീനിയയിൽ ഓങ്കോളജിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഇവരുടെ മകൻ ബുച്ചയ്യ ചൗധരി. തുടർന്ന് 2000-ൽ മഹാലക്ഷ്മമ്മ അമേരിക്കൻ പൗരത്വം നേടിയെടുക്കുകയും ഏതാണ്ട് 18 വർഷത്തോളം അവിടെ ജീവിക്കുകയും ചെയ്തു. എന്നാൽ പിന്നീട് 2018-ൽ മകന് ആന്ധ്രയിലെ മംഗളഗിരിയിലുള്ള ആശുപത്രിയിൽ ജോലി ലഭിച്ചതോടെ ഇവർ മകനോടൊപ്പം വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തി സ്വന്തം ഗ്രാമത്തിൽ താമസം ആരംഭിക്കുകയായിരുന്നു.
താൻ ജനിച്ചുവളർന്ന മണ്ണിൽ വെച്ച് തന്നെ മരണപ്പെടണമെന്നും തന്റെ സംസ്കാര ചടങ്ങുകൾ സ്വന്തം ജന്മനാടായ ചിന്തഗുമ്പാല ഗ്രാമത്തിൽ വെച്ച് നടത്തണമെന്നുമാണ് ഈ മുത്തശ്ശിയുടെ ഒടുവിലത്തെ ആഗ്രഹം. ഇതിനായി ഇവർ ഇതിനകം തന്നെ ഔദ്യോഗികമായി അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുകയും, ഇന്ത്യൻ പൗരത്വം വീണ്ടും നേടിയെടുക്കുന്നതിനായി ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കുകയും ചെയ്തു. തന്റെ പ്രായം കണക്കിലെടുത്ത് പൗരത്വം അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മകനോടൊപ്പം ബാപറ്റ്ല ജില്ലാ കളക്ടറെ നേരിട്ട് കണ്ട് ഇവർ അപേക്ഷ നൽകി.
"കളക്ടർ ഗാരു, എനിക്ക് ഇപ്പോൾ 95 വയസ്സാകാറായി. എന്റെ മാതൃഭൂമിയിൽ ഒരു ഇന്ത്യൻ പൗരയായി എന്റെ അവസാന നാളുകൾ ചെലവഴിക്കണം എന്നത് മാത്രമാണ് എന്റെ ഒരേയൊരു ആഗ്രഹം" എന്ന് മഹാലക്ഷ്മമ്മ ഉദ്യോഗസ്ഥരോട് വൈകാരികമായി പറഞ്ഞു. പൗരത്വം പുനഃസ്ഥാപിച്ചു കിട്ടിയാൽ ഇന്ത്യൻ ഭരണഘടനയെയും നിയമങ്ങളെയും പൂർണ്ണമായി ബഹുമാനിക്കുമെന്നും ഈ മുത്തശ്ശി ഉറപ്പുനൽകി. വയോധികയുടെ അപേക്ഷ സ്വീകരിച്ച ജില്ലാ കളക്ടർ, പ്രാദേശിക അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറുമെന്നും തുടർന്ന് കേന്ദ്ര അനുമതിയോടെ പൗരത്വം വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പുനൽകി.

Comments