
കെഎസ്ആര്‍ടിസി '' പ്രിയദര്‍ശിനി'' ബസ്സിലെ കണ്ടക്ടര്‍ ആകാന്‍ മോഹമുണ്ടെന്ന് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കില്‍ രസകരമായ ഒരു കുറിപ്പും സന്തോഷ് പണ്ഡിറ്റ് പങ്കുവച്ചിട്ടുണ്ട്. താന്‍ കണ്ടക്ടര്‍ ആയാല്‍ ആ ബസ്സില്‍ കയറുന്ന സ്ത്രീകള്‍ക്ക് ഫ്രീ ടിക്കറ്റിനോടൊപ്പം മധുരമുളള കേക്കും സൗജന്യമായി നല്‍കുമെന്ന് സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
'' KSRTC 'പ്രിയദര്‍ശിനി' ബസ്സിലെ കണ്ടക്ടര്‍ ആകുവാന്‍ മോഹം..(വാല് കഷ്ണം... ഞാന്‍ അങ്ങനെ കണ്ടക്ടര്‍ ആയാല്‍, ആ ബസ്സില്‍ കയറുന്ന സ്ത്രീകള്‍ക്ക് ഫ്രീ ടിക്കറ്റിനോടൊപ്പം മധുരമുള്ള കേക്കും സൗജന്യമായി നല്‍കും. അതിലൂടെ കൂടുതല്‍ സ്ത്രീ യാത്രക്കാരെ ഇത്തരം ബസ്സുകളിലേക്ക് ആകര്ഷിപ്പിക്കുവാന് സാധിക്കും എന്നു കരുതാം'', എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്.
നിരവധി പേരാണ് സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായി എത്തുന്നത്. ' ചില്ലറ ആഗ്രഹം ഒന്നും അല്ലല്ലോ അണ്ണാ' , ' അടുത്ത സിനിമ എടുത്തോളൂ.. പേര് പ്രിയദര്‍ശിനി. അപ്പോള്‍ കണ്ടക്ടര്‍ ആവാലോ' , ' സ്ത്രീകള്‍ക്ക് ഫ്രീ ടിക്കറ്റും പുരുഷന്മാര്ക്ക് കേക്കും കൊടുക്കണം' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.






