ചൂടുകാലത്ത് ശരീരമൊന്ന് തണുപ്പിക്കാൻ വേണ്ടി നീന്തൽക്കുളത്തിൽ ചാടിയ ഉത്തർപ്രദേശുകാരനായ ഒരു യുവാവിന് കിട്ടിയത് ജന്മത്ത് മറക്കാത്ത എട്ടിന്റെ പണിയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം പൂളിൽ നീന്തുന്നതിനിടയിലാണ് യുവാവ് തന്റെ വസ്ത്രത്തിനുള്ളിൽ എന്തോ ഇഴയുന്നതായി ശ്രദ്ധിച്ചത്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് അത് വലിപ്പമുള്ള ഒരു പാമ്പാണെന്ന് മനസ്സിലായത്. ഇതോടെ പരിഭ്രാന്തനായ യുവാവ് പൂളിൽ വെച്ച് തന്നെ എന്തുചെയ്യണമെന്നറിയാതെ ഭയന്നുവിറച്ചു.
യുവാവ് അപകടത്തിലാണെന്ന് മനസ്സിലാക്കിയ സുഹൃത്തുക്കൾ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ ആളുകൾ ഭയന്നോടാറുണ്ടെങ്കിലും സുഹൃത്തുക്കൾ അതീവ ജാഗ്രതയോടെയാണ് പെരുമാറിയത്. പാമ്പിനെ പ്രകോപിപ്പിക്കാതെ, വളരെ സാവധാനത്തിൽ യുവാവിന്റെ അടിവസ്ത്രത്തിന്റെ വശങ്ങളിലൂടെ കൈയിട്ട് പാമ്പിന്റെ വാലിൽ പിടുത്തമിടാൻ അവർക്ക് കഴിഞ്ഞു. ഏറെ സൂക്ഷ്മതയോടെ നടത്തിയ ശ്രമത്തിനൊടുവിൽ പാമ്പിനെ വസ്ത്രത്തിനുള്ളിൽ നിന്നും പുറത്തെടുത്ത് ദൂരേക്ക് എറിയുകയായിരുന്നു.
കൂട്ടുകാരുടെ ഈ ധീരവും സമയോചിതവുമായ ഇടപെടൽ കാരണം യുവാവ് ഒരു പോറൽ പോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. അവിടെയുണ്ടായിരുന്ന മറ്റാരോ മൊബൈൽ ക്യാമറയിൽ പകർത്തിയ ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത ഭീതിയോടെയാണ് ആളുകൾ കാണുന്നത്. വെള്ളത്തിലിറങ്ങുമ്പോഴും നീന്തൽക്കുളങ്ങൾ ഉപയോഗിക്കുമ്പോഴും വന്യമൃഗങ്ങളോ വിഷജീവികളോ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന മുന്നറിയിപ്പോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

Comments