More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘എല്ലാ തമിഴ് മക്കൾക്കും നന്ദി; എന്റെ ഓക്സിജന്‍ ഇപ്പോള്‍ നിങ്ങളാണ്; ഞാന്‍ നിങ്ങളെ നിരാശരാക്കില്ല...’ വൈകാരികമായി കണ്ണുനിറഞ്ഞ് സ്വാസിക വിജയ്

Authored by Web Desk | Last updated: 26 Jun 2026, 8:28 PM | 4 min read

Print
Swasika Vijay emotional thanks for tamil audience (Image Source: Instagram)
Swasika Vijay emotional thanks for tamil audience (Image Source: Instagram)
മിനിസ്ക്രീനിലൂടെ ബിഗ്സ്ക്രീനിലേക്ക് എത്തി കൈയടി നേടിയ താരമാണ് സ്വാസിക വിജയ്. സീത എന്ന സീരിയലിലൂടെ പ്രതീക്ഷിച്ചതിലും അധികം സ്‌നേഹവും സ്വീകാര്യതയും നേടിയ താരം സീരിയലുകള്‍ ചെയ്യുമ്പോഴും സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. ശേഷം മികച്ച ക്യാരക്ടർ റോളുകൾ ചെയ്ത് വെള്ളിത്തിരയില്‍ താരം തന്റെ സ്ഥാനം ഉറപ്പിച്ചു. മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമകളിലും സജീവമായ താരം ലബ്ബര്‍ പന്ത്, കറുപ്പ് തുടങ്ങിയ സിനിമകളിലൂടെ കരുത്തുറ്റ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കി. തമിഴ് സിനിമാ ആരാധകര്‍ക്കും ഏറെ പ്രിയങ്കരിയായ അഭിനേത്രിയായി താരം മാറിയിരിക്കുകയാണ്.

തമിഴിലും മലയാളത്തിലും ഹിറ്റ് സിനിമകളുടെ ഭാഗമാകുന്ന താരം, തമിഴ് ഗ്രാമീണപശ്ചാത്തലത്തിലുള്ള ‘നൂറുസ്വാമി’യിലെ സെൽവി എന്ന കഥാപാത്രത്തിലൂടെ വീണ്ടും തമിഴകത്തെ അമ്പരപ്പിക്കുകയാണ്. മികച്ച പ്രതികരണങ്ങള്‍ നേടുന്ന ചിത്രത്തില്‍ വിധവയായ അമ്മ വേഷത്തില്‍ തീപ്പൊരി പ്രകടനമാണ് താരം നടത്തുന്നത്.

ഇപ്പോഴിതാ തന്നെ സ്വീകരിച്ച തമിഴ് പ്രേക്ഷകര്‍ക്ക് വൈകാരികമായി നന്ദി പറയുകയാണ് സ്വാസിക. താൻ പ്രധാന വേഷത്തിൽ എത്തുന്നൊരു സിനിമ ഇത്രയും തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നതും അത് എല്ലാവരും രസിച്ച് കാണുന്നതും സ്വപ്നം കാണാതെ ഒരു നാൾ പോലും താന്‍ ഉറങ്ങിയിട്ടില്ലെന്നാണ് താരം പറയുന്നത്. ഇന്നത് യാഥാര്‍ത്ഥ്യമാക്കിയതില്‍ എല്ലാവരോടും നന്ദിയും പറയുന്നുണ്ട് താരം.

‘‘നമസ്കാരം, എല്ലാ തമിഴ് മക്കൾക്കും എന്റെ വലിയ നന്ദി. നിങ്ങളോടുള്ള നന്ദി എങ്ങനെ പറഞ്ഞറിയിക്കണം എന്ന് എനിക്കറിയില്ല. അത്രയും, സ്നേഹമാണ് എനിക്ക് നിങ്ങൾ തരുന്നത്. ‘ലബ്ബർ പന്ത്’ മുതൽ ‘നൂറു സാമി’ വരെ...നിങ്ങളെങ്ങനെ എന്നെ വിശ്വസിച്ച് തിയേറ്ററിൽ എത്തി... എങ്ങനെ ശശി സാർ എന്നെ വിശ്വസിച്ച് ഇത്രയും വലിയ ഒരു റോൾ തന്നു.. വിജയ് ആന്റണി സാർ അതിനെങ്ങനെ സമ്മതിച്ചു...എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഞാൻ പ്രധാന വേഷത്തിൽ എത്തുന്നൊരു സിനിമ ഇത്രയും തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നതും അത് എല്ലാവരും രസിച്ച് കാണുന്നതും, സ്വീകാര്യത കിട്ടുന്നതും സ്വപ്നം കാണാതെ ഒരു നാൾ പോലും ഞാൻ ഉറങ്ങിയിട്ടില്ല. ഇന്ന് അതെല്ലാം യാഥാർഥ്യമായിരിക്കുന്നു.

തമിഴ് പ്രേക്ഷകർ എനിക്ക് എത്ര വലിയ പിന്തുണയാണ് നൽകുന്നത്. നിങ്ങളാണ് ഇപ്പോള്‍ എന്റെ ഓക്സിജൻ. നിങ്ങൾ തരുന്ന സ്നേഹത്തിന് എല്ലാക്കാലത്തും ഞാൻ കടപ്പെട്ടിരിക്കും. ഉത്തരവാദിത്തതോടെ പടങ്ങൾ തിരഞ്ഞെടുക്കും. ‘നൂറു സാമി’ എനിക്ക് പ്രധാനപ്പെട്ട ചിത്രമാണ്. ‘നൂറ് സാമി’ക്ക് ഇനിയും പിന്തുണ നൽകണം. എന്നെ ഇതേപോലെ സ്നേഹിക്കൂ. നിങ്ങളെ ഞാൻ നിരാശരാക്കില്ല. നിറയെ നല്ല വേഷങ്ങൾ ചെയ്യും. നന്ദി...’’ എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ സ്വാസിക പറഞ്ഞത്. വീഡിയോയില്‍ സംസാരിക്കുന്നതിനിടെ ഇടയ്ക്കിടെ വൈകാരികമാകുകയും കണ്ണുനിറയുകയും ചെയ്യുന്ന സ്വാസികയെ കാണാം.





View this post on Instagram

A post shared by திருவிக்ரமன் கல்லை (@kallaivikram)






ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ‘നൂറു സാമി’ ജൂൺ 19നാണ് തിയേറ്ററുകളിലെത്തിയത്. ‘പിച്ചൈക്കാരൻ’ എന്ന സൂപ്പർ ഹിറ്റിന് ശേഷം വിജയ് ആന്റണിയെ നായകനാക്കി ശശി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയ് ധിഷൻ, ലിജോ മോൾ, കാവ്യ അനിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാലാജി ശ്രീറാമാണ് സംഗീത സംവിധാനം. ‘നൂറു സാമി’യുടെ പ്രീ റിലീസ് ഇവന്റിനിടെ സംവിധായകൻ മിഷ്കിൻ സ്വാസികയുടെ പ്രകടനത്തെ പ്രശംസിച്ച വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്. ‘സ്വാസിക ചിത്രത്തിലെ നായികാവേഷം മനോഹരമാക്കി, സ്വാസികയുടെ പ്രകടനം എന്നെ സ്വാധീനിച്ചു...’ എന്നാണ് മിഷ്കിൻ പറഞ്ഞത്. ഇതിനു ശേഷം സദസിലേക്കിറങ്ങിച്ചെന്ന സംവിധായകൻ സ്വാസികയുടെ കാലിൽ തൊട്ടുവണങ്ങുന്ന വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്.

Tags

  • swasika vijay
  • nooru saami movie

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 ' ബാഹുബലിക്ക് ശേഷം മൂന്ന് വര്‍ഷത്തോളം എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല, ജീവിതത്തിലെ ഏറ്റവും സമ്മര്‍ദ്ദമേറിയ ദിവസങ്ങളായിരുന്നു അത്' ; പ്രഭാസ്

' ബാഹുബലിക്ക് ശേഷം മൂന്ന് വര്‍ഷത്തോളം എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല, ജീവിതത്തിലെ ഏറ്റവും സമ്മര്‍ദ്ദമേറിയ ദിവസങ്ങളായിരുന്നു അത്' ; പ്രഭാസ്

 ' പൗരനെ അപരന്‍ ആക്കുന്ന വര്‍ഗീയ രാഷ്ട്രീയം പുതുമയല്ല, എന്നാല്‍ അത് കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്കും കടന്നുവരുന്നുവെന്ന ആശങ്കയാണ് ' അമ്മ' യിലെ വിവാദം ഉയര്‍ത്തുന്നത്'

' പൗരനെ അപരന്‍ ആക്കുന്ന വര്‍ഗീയ രാഷ്ട്രീയം പുതുമയല്ല, എന്നാല്‍ അത് കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്കും കടന്നുവരുന്നുവെന്ന ആശങ്കയാണ് ' അമ്മ' യിലെ വിവാദം ഉയര്‍ത്തുന്നത്'

photo- www.instagram.com/iamunnimukundan/

' ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം' ; പുണ്യക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി നടന്‍ ഉണ്ണി മുകുന്ദന്‍

സൈബർ ലോകത്തെ ചതികളുടെ കഥയുമായി 'അച്യുത അവതാരം'; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സൈബർ ലോകത്തെ ചതികളുടെ കഥയുമായി 'അച്യുത അവതാരം'; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സൈജു കുറുപ്പ് ചിത്രം "സാക്ഷികൾ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സൈജു കുറുപ്പ് ചിത്രം "സാക്ഷികൾ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നടന്‍ ഭാഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം, കണ്ണുകള്‍ ദാനം ചെയ്തു

നടന്‍ ഭാഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം, കണ്ണുകള്‍ ദാനം ചെയ്തു