
ജോര്‍ജ്ജിയ: ഒരു പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ രണ്ടുതവണ ലൈംഗികചൂഷണം നടത്തിയെന്ന ആരോപണം നേരിടുന്ന അമേരിക്കയിലെ ഹൈസ്കൂള്‍ അധ്യാപികയെ മാര്‍ക്ക് കൂടുതല്‍ ഇടുവിച്ച് ഗ്രേഡ് കൂട്ടാന്‍ വിദ്യാര്‍ത്ഥികള്‍ ബ്ളാക്ക്മെയില്‍ ചെയ്തു. ജോര്‍ജ്ജിയയില്‍ നടന്ന സംഭവത്തില്‍ അലക്സാണ്ടര്‍ ഹൈസ്കൂളിലെ 25 കാരിയായ ബയോളജി അധ്യാപികയും സ്കൂളിലെ ഫുട്ബോള്‍ ടീമിന്റെ ഓപ്പറേഷന്‍സ് മാനേജരുമായ മാരിസ് നിക്കോള്‍സാണ് വില്ലത്തി.
ഇവരുടെ ഒണ്‍ലിഫാന്‍സ് അക്കൗണ്ടും വിദ്യാര്‍ത്ഥികള്‍ കണ്ടെത്തി. അദ്ധ്യാപിക എന്ന പദവി ദുരുപയോഗം ചെയ്ത് തന്റെ കുട്ടിയുമായി അനുചിതമായ ലൈംഗികസമ്പര്‍ക്കം പുലര്‍ത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് മെയ് മാസത്തില്‍ മാരിസ് നിക്കോള്‍സിനെ അറസ്റ്റ് ചെയ്തിരുന്നു. മെയ് 3-ന് നിക്കോള്‍സ് രണ്ടാമതൊരു വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും മറ്റ് കുട്ടികള്‍ക്കും മോശമായ ചിത്രങ്ങളും വീഡിയോകളും അയച്ചതായും ആരോപിക്കപ്പെടുന്നു.
പൊലീസിന്റെ കണക്കനുസരിച്ച്, നിക്കോള്‍സ് ഒരു വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ഉള്‍പ്പെടെ നിരവധി അനുചിതമായ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ, ചില വിദ്യാര്‍ത്ഥികള്‍ ഇത് നല്ല മാര്‍ക്ക് ലഭിക്കുന്നതിനായി നിക്കോള്‍സിനെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള അവസരമായി ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. നിക്കോള്‍സിന്റെ ഒണ്‍ലിഫാന്‍സ് അക്കൗണ്ടില്‍ നിന്നുള്ള വീഡിയോകള്‍ പുറത്തുവിടുമെന്നാണ് വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ കുറഞ്ഞത് 27 പ്രത്യേക സെര്‍ച്ച് വാറന്റുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജാമ്യത്തിനുള്ള കോടതി വ്യവസ്ഥകളില്‍ സ്വന്തം മകളൊഴികെ മറ്റൊരു പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ നിന്ന് നിക്കോള്‍സിനെ വിലക്കിയിട്ടുണ്ട്. 17 കാരനായ സഹോദരനുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അനുവദിക്കുന്നതിനായി ഈ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തണമെന്ന് നിക്കോള്‍സിന്റെ അഭിഭാഷകന് ജഡ്ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.






