
നടനും സംവിധായകനുമായ കെ. ഭാഗ്യരാജിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. തമിഴ് സിനിമയ്ക്ക് അതിന്റെ ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെയാണ് നഷ്ടമായതെന്നും ഭാഗ്യരാജ് ഒരു അപൂര്‍വ പ്രതിഭയായിരുന്നു എന്നും മോഹന്‍ലാല്‍ കുറിച്ചു.
‘തമിഴ്‌സിനിമയ്ക്ക് ഇന്ന് അതിന്റെ ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെയാണ് നഷ്ടമായത്. ഭാഗ്യരാജ് സര്‍ ഒരു അപൂര്‍വ പ്രതിഭയായിരുന്നു. തന്റെ ഹാസ്യവും, ഊഷ്മളതയും, ദീര്‍ഘവീക്ഷണവും കൊണ്ട് ഒരു തലമുറയിലെ സിനിമയെത്തന്നെ രൂപപ്പെടുത്തിയ ചലച്ചിത്രകാരനും, നടനും, കഥാകാരനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും , ആരാധകര്‍ക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി’- മോഹന്‍ലാലിന്റെ വാക്കുകള്‍.
ശനിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വെച്ചായിരുന്നു ഭാഗ്യരാജിന്റെ അന്ത്യം. 73 വയസ്സായിരുന്നു. നടി പൂര്‍ണ്ണിമ ജയറാമാണ് അദ്ദേഹത്തിന്റെ ഭാര്യ. തമിഴ് നടന്‍ ശന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജും മക്കളാണ്.





