
തിരുവനന്തപുരം: അഞ്ച് ജില്ലകളിലെ ഡിഎംഒ നിയമന പ്രതിസന്ധിയക്ക് പരിഹാരം . കോഴിക്കോടും കണ്ണൂരുമടക്കം അഞ്ച് ജില്ലകളിലും ഡിഎംഒമാരായി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഡിഎംഒമാരെ നിയമിച്ചത്.പകർച്ചവ്യാധി ഭീഷണി തുടരുന്നതിനിടെ ജില്ലകളിൽ ഡിഎംഒമാർ ഇല്ലാത്തതിൽ വിമർശനം ഉയർന്നിരുന്നു.
കോഴിക്കോടും കണ്ണൂരുമടക്കം അഞ്ച് ജില്ലകളിലും ഡിഎംഒമാരായി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഡിഎംഒമാരെ നിയമിച്ചത്. ഡോ. എല്‍ ടി സരിതകുമാരിയാണ് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ഡോ. വിവേക് കുമാര്‍ ആറിനെ കണ്ണൂര്‍ ഡിഎംഒ ആയും ഡോ. രേഖ കെ ടിയെ കാസര്‍കോട് ഡിഎംഒ ആയും ഡോ. വിനോദ് വിയെ മലപ്പുറം ഡിഎംഒ ആയും നിയമിച്ചു. സംഭവം വിവാദമായതിന് പിന്നാലെയാണ് അഞ്ച് ജില്ലകളിലും ഡിഎംഒമാരെ നിയമിച്ചത്.
അതേസമയം ഡിഎംഒമാരുടെ ഒഴിവ് ഉടന്‍ നികത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജയും രംഗത്തെത്തിയിരുന്നു. പകര്‍ച്ചപ്പനികളുടെ കാലത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉണ്ടായിരിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും അവരാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കേണ്ടതെന്നും കെ കെ ശൈലജ പറഞ്ഞിരുന്നു.






