ഫോക്സ്ബ്രോ: നോര്‍വേയും ഫ്രാന്‍സും തമ്മില്‍ നടന്ന ഐ ഗ്രൂപ്പ് മത്സരം കിലിയന്‍ എംബാപ്പെയും ഏര്‍ലിങ് ഹാളണ്ടും തമ്മിലുള്ള പോരാട്ടമാകുമെന്ന വിലയിരുത്തല്‍ പാളി. കളിയുടെ 57 ശതമാനം സമയത്തും പന്തില്‍ ആധിപത്യം പുലര്‍ത്തിയ ഫ്രാന്‍സ് 4-1 നു ജയിച്ചു.
ഒസുമാനെ ഡെംബലെയുടെ ഹാട്രിക്കും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലെ ഡിസയര്‍ ഡ്യുവിന്റെ ഗോളും ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. തെലോ അസാഗാഡാണ് നോര്‍വേയ്ക്കായി ഒരു ഗോളടിച്ചത്. കോച്ച് ദിദിയര്‍ ദെഷാംപ്സിനു പകരം ഗയ് സ്റ്റെഫാനാണു ഫ്രഞ്ച് ടീമിനെയിറക്കിയത്്. എംബാപ്പെയെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനാണു സ്റ്റെഫാന്‍ അവലംബിച്ചത്. നോര്‍വേ കോച്ച് സ്റ്റാല്‍ സോബാകന് ഏര്‍ലിങ് ഹാളണ്ടിനെ മുന്‍കരുതലായി പുറത്തിരുത്തി. പരമ്പരാഗത 4-3-3 ഫോര്‍മേഷനാണ് നോര്‍വേ തയാറാക്കിയത്.
കളിയുടെ ഏഴാം മിനിറ്റില്‍ തന്നെ അവരുടെ പ്രതിരോധം പൊളിഞ്ഞു. എംബാപ്പെയുടെ സഹായത്തോടെ ഡെംബലെ ഗോളടിക്കുമ്പോള്‍ ഗോള്‍ കീപ്പര്‍ ഇഗില്‍ സെവിക് കാഴ്ചക്കാരനായി. 20-ാം മിനിറ്റില്‍ വീണ്ടും ഗോളെത്തി. ഒന്നാം ഗോളിന്റെ ആവര്‍ത്തനമായി എംബലെയുടെ അസിസ്റ്റ്. അടുത്ത മിനിറ്റില്‍ ആന്ദ്രെയാസ് സകൂഡെറപിന്റെ സഹായത്തോടെ തെലോ അസാഗാഡ് ഫ്രഞ്ച് വല കുലുക്കി. കളി അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഔറേലിയന്‍ ചൗയാമെനിയുടെ സഹായത്തോടെ ഡെംബലെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. ബാലന് ഡി ഓര് ജേതാവിന്റെ ഫ്രാന്‍സിനായുള്ള ാദ്യ ഹാട്രിക്ക്. ആദ്യ ഹാട്രിക്കില്‍ തന്നെ ഒരു വമ്പന്‍ റെക്കോഡ് കൈപ്പിടിയിലാക്കാന്‍ ഡെംബയ്ക്കായി. ലോകകപ്പിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഹാട്രിക്കാണു നോര്‍വേയ്ക്കെതിരെ പിറന്നത്. 1986 ല്‍ ഇംഗ്ലണ്ട് താരം ഗാരി ലിനേക്കര്‍ കുറിച്ച ഹാട്രിക്കിനെയാണ് എംബാപ്പെ മൂന്നാം സ്ഥാനത്താക്കിയത്. പോളണ്ടിനെതിരേ നടന്ന മത്സരത്തിന്റെ് 35-ാം മിനിറ്റിലാണ് എംബാപ്പെ ഹാട്രിക്ക് കുറിച്ചത്. ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഹാട്രിക്ക് ഓസ്ട്രിയയുടെ എറിക് പ്രോബ്സ്റ്റിന്റെ പേരിലാണ്. 1954 ല്‍ ചെക്കോ സ്ലോവാക്യക്കെതിരേ നടന്ന മത്സരത്തിന്റെ 24-ാം മിനിറ്റലാണ് പ്രോബ്സ്റ്റ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. ഫ്രാന്‍സിന് വേണ്ടി ലോകകപ്പില്‍ ഹാട്രിക് കുറിക്കുന്ന മൂന്നാമനാണു ഡെംബലെ. ജസ്റ്റ് ഫോണ്ടെയ്ന്, എംബാപ്പെ എന്നിവരാണു മുന്‍ഗാമികള്‍.
ഫോണ്ടെയ്ന് ലോകകപ്പില്‍ രണ്ട് തവണ ഹാട്രിക്കടിച്ചു. 1958 ലോകകപ്പിലാണ് രണ്ട് ഹാട്രിക്കും പിറന്നത്. പരാഗ്വേയ്ക്കെതിരേയും പശ്ചിമ ജര്മനിക്കെതിരേയുമായിരുന്നു ഹാട്രിക് നേട്ടം. 2022 ലോകകപ്പ് ഫൈനലിലായിരുന്നു എംബാപ്പെയുടെ ഹാട്രിക് പ്രകടനം. 1998 ലോകകപ്പിന് ശേഷം ആദ്യമായാണ് ഫ്രാന്‍സ് ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിക്കുന്നത്.






