More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ഫിഫ വേള്‍ഡ് കപ്പ് 2026 റാങ്കിങ്ങില്‍ ലയണല്‍ മെസ്സി രണ്ടമത്, റൊണാള്‍ഡോ 79-ാം ല്‍

Authored by Web Desk | Last updated: 30 Jun 2026, 7:56 AM | 2 min read

Print
ഫിഫ വേള്‍ഡ് കപ്പ് 2026 റാങ്കിങ്ങില്‍ ലയണല്‍ മെസ്സി രണ്ടമത്, റൊണാള്‍ഡോ 79-ാം ല്‍
ന്യൂയോര്‍ക്ക് : ഫിഫ വേള്‍ഡ് കപ്പ് നോക്കൗട്ടിലേക്ക് കടന്നതോടെ കളി കാര്യമായിരിക്കുകയാണ്. ഒരു ചെറിയ പിഴവ് പോലും വര്‍ഷങ്ങളുടെ കഠിനാധ്വാനം പാഴാക്കി കളഞ്ഞേക്കാം. ഗ്രൂപ്പ് ഘട്ടത്തില്‍ പ്രമുഖര്‍ക്കിടയില്‍ 3 മത്സരങ്ങളില്‍ നിന്ന് 6 ഗോളുകളുമായി ലയണല്‍ മെസ്സി മറ്റുള്ളവരേക്കാള്‍ തിളങ്ങുന്നു. എന്നിരുന്നാലും, മത്സരങ്ങളില്‍ നിന്ന് ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഫിഫയുടെ പുതിയ വ്യക്തിഗത പ്ലെയര്‍ റാങ്കിംഗ് സിസ്റ്റമായ 'പവര്‍ റാങ്കിങ്‌സില്‍' അര്‍ജന്റീനയുടെ ഇതിഹാസ താരം മെസ്സിയല്ല ഒന്നാം സ്ഥാനത്തുള്ള ഔട്ട്ഫീല്‍ഡ് കളിക്കാരന്‍. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്‌ക്കോ ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍ക്കോ പോലും ഒന്നാം സ്ഥാനം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.


ഫിഫയുടെ ഏറ്റവും പുതിയ പവര്‍ റാങ്കിംഗ് പ്രകാരം ജര്‍മ്മനിയുടെ ഡെനിസ് ഉണ്ടാവ് ആണ് ഒന്നാം സ്ഥാനത്ത്. വിഎഫ്ബി സ്റ്റുട്ട്ഗാര്‍ട്ട് താരമായ അദ്ദേഹത്തിന് അറ്റാക്കിങ്ങില്‍ 8.36-ഉം, ക്രിയേറ്റിവിറ്റിയില്‍ 6.78-ഉം, ഡിഫെന്‍ഡിങ്ങില്‍ 4.7-ഉം സ്‌കോര്‍ ലഭിച്ചു. അറ്റാക്കിങ്ങില്‍ 8.34, ക്രിയേറ്റിവിറ്റിയില്‍ 6.43, ഡിഫെന്‍ഡിങ്ങില്‍ 5.14 എന്നിങ്ങനെ സ്‌കോറുകളോടെ മെസ്സി രണ്ടാം സ്ഥാനത്താണ്.


കിലിയന്‍ എംബാപ്പെ (8.13, 7.25, 4.59), വിനീഷ്യസ് ജൂനിയര്‍ (7.92, 6.39, 4.75) എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. പോര്‍ച്ചുഗലിന്റെ റൊണാള്‍ഡോ (5.72, 4.98, 4.74) 79ാം സ്ഥാനത്താണ്. ഈ ലോകകപ്പിലെ സര്‍പ്രൈസ് താരങ്ങളില്‍ ഒരാളായ ഡെനിസ് ഉണ്ടാവ്. കരുത്തരായ ജര്‍മ്മനിക്ക് വേണ്ടിയാണ് കളിക്കുന്നതെങ്കിലും, തന്റെ യസീദി, കുര്‍ദിഷ് പാരമ്പര്യം കൊണ്ട്, സ്വന്തമായി ഒരു ലോകകപ്പ് ടീം ഉണ്ടാകാന്‍ യാതൊരു സാധ്യതയുമില്ലാത്ത രണ്ട് സമൂഹങ്ങളെയാണ് ഈ 29-കാരനായ സ്‌ട്രൈക്കര്‍ ആഗോള വേദിയില്‍ പ്രതിനിധീകരിക്കുന്നത്.


ജര്‍മ്മനിക്കായി സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ ശേഷം ഉണ്ടാവ് മൂന്ന് ഗോളുകള്‍ നേടുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. ഇതോടെ ടോപ്പ് സ്‌കോറര്‍മാരായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്ക് തൊട്ടുപിന്നിലായി ലീഡര്‍ബോര്‍ഡില്‍ അദ്ദേഹം ഇടംപിടിച്ചിരുന്നെങ്കിലൂം ജര്‍മ്മനി പരാഗ്വേയോട് തോറ്റ് റൗണ്ട് 32 ല്‍ പരാജയപ്പെട്ടതോടെ ഉണ്ടാവിന്റെ സാന്നിദ്ധ്യം അവസാനിച്ചിരിക്കുയാണ.


ഒരു കുര്‍ദിഷ് യസീദിയായി സ്വയം അടയാളപ്പെടുത്തുന്ന ഉണ്ടാവ്, യസീദി അഭയാര്‍ത്ഥികളുടെ മകനാണ്. പതിറ്റാണ്ടുകളായി പീഡനങ്ങളും അക്രമങ്ങളും അനുഭവിച്ച ഒരു ചെറിയ സമൂഹമാണ് അദ്ദേഹത്തിന്റെ വിജയം ആഘോഷിക്കുന്നത്. പ്രത്യേകിച്ച് 2014-ല്‍ ഇറാഖിലെ സിഞ്ചാര്‍ മേഖലയില്‍ ഉണ്ടായ ആക്രമണത്തില്‍ ആയിരക്കണക്കിന് യസീദികളെയാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വധിക്കുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്തത്.


'എന്റെ മാതാപിതാക്കള്‍ എന്നെ എങ്ങനെ കാണുന്നു, അവര്‍ എന്നെക്കുറിച്ച് എന്താണ് വിചാരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ എപ്പോഴും എനിക്ക് ലഭിക്കാറുണ്ട്. ഒടുവില്‍ ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരാളുണ്ടായതില്‍ എനിക്ക് അഭിമാനമുണ്ട്,' അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കന്‍ സിറിയയിലെ ഖിര്‍ബെത് അല്‍-ഗസല്‍ ഗ്രാമത്തില്‍, കമ്മ്യൂണിറ്റി നേതാവ് ഇസ്മായില്‍ ദലാഫിന്റെ വീട്ടില്‍ ജര്‍മ്മനി-ഇക്വഡോര്‍ മത്സരം കാണാന്‍ യസീദികളുടെ ഒരു ചെറിയ സംഘം വ്യാഴാഴ്ച രാത്രി ഒത്തുകൂടിയിരുന്നു. ഇവിടുത്തെ പല നിവാസികളും ഉണ്ടാവിന്റെ അമ്മയുടെ ബന്ധുക്കളാണ്.


സാമ്പത്തിക കാരണങ്ങളാലോ അല്ലെങ്കില്‍ 2011-ല്‍ ആരംഭിച്ച സിറിയയിലെ ആഭ്യന്തരയുദ്ധം മൂലമോ ഇവിടുത്തെ താമസക്കാര്‍ ഈ ഗ്രാമം ഉപേക്ഷിച്ച് പോയതായിരുന്നു. 'പവര്‍ റാങ്കിംഗ്' ഒരു മത്സരത്തിലെയും ടൂര്‍ണമെന്റിലെയും പ്രകടനത്തിന്റെ അളവുകോലായി കണക്കാക്കപ്പെടുന്നു. ഓരോ കളിക്കാരനും ഓരോ മത്സരത്തിലെയും ടൂര്‍ണമെന്റിലെയും അവരുടെ മൊത്തത്തിലുള്ള പ്രകടനത്തിന് സ്‌കോര്‍ ലഭിക്കും. എല്ലാ ഔട്ട്ഫീല്‍ഡ് കളിക്കാര്‍ക്കും അറ്റാക്കിങ് , ക്രിയേറ്റിവിറ്റി , ഡിഫെന്‍ഡിങ് എന്നീ മൂന്ന് വിഭാഗങ്ങളിലായി 0 മുതല്‍ 10 വരെയുള്ള സ്‌കോര്‍ നല്‍കും. ഗോള്‍കീപ്പര്‍മാര്‍ക്ക് പന്തടക്കത്തിലും പ്രതിരോധിക്കുന്നതിലുമാണ് സ്‌കോര്‍ നല്‍കുക.


Tags

  • messi
  • ronaldo

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആ രണ്ടുവാക്കുകള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോസ്റ്റ് തരംഗമായി

ആ രണ്ടുവാക്കുകള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോസ്റ്റ് തരംഗമായി

കൊളംബിയ കടന്ന്‌ സ്വിസ്‌ പട

കൊളംബിയ കടന്ന്‌ സ്വിസ്‌ പട

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ നേരിടുന്ന ആഫ്രിക്കന്‍ വമ്പന്‍ മൊറോക്കോയുടെ ലക്ഷ്യം കണക്ക്‌ തീര്‍ക്കല്‍.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ നേരിടുന്ന ആഫ്രിക്കന്‍ വമ്പന്‍ മൊറോക്കോയുടെ ലക്ഷ്യം കണക്ക്‌ തീര്‍ക്കല്‍.

അര്‍ജന്റീന ജയിച്ചു കയറിയത്‌.

അര്‍ജന്റീന ജയിച്ചു കയറിയത്‌.

മത്സരം നിയന്ത്രിച്ച റഫറി ഫ്രാങ്കോയിസ്‌ ലെറ്റെക്‌സിയര്‍ക്കെതിരേ ഫിഫയ്‌ക്ക് പരാതി നല്‍കി.

മത്സരം നിയന്ത്രിച്ച റഫറി ഫ്രാങ്കോയിസ്‌ ലെറ്റെക്‌സിയര്‍ക്കെതിരേ ഫിഫയ്‌ക്ക് പരാതി നല്‍കി.

No Image

ജോക്കോ സെമിയില്‍