
തൃശ്ശൂര്‍: തൃശ്ശൂരിലെ ലോഡ്ജില്‍ യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. എടമുട്ടം സ്വദേശി ജ്യോതി (30) ആണ് മരിച്ചത്. സുഹൃത്തായ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജൂണ്‍ 27നാണ് ജ്യോതി സുഹൃത്തിനൊപ്പമെത്തി ലോഡ്ജില്‍ മുറിയെടുത്തത്. മുറിയെടുത്ത യുവതി മൂന്ന് ദിവസമായിട്ടും പുറത്തിറങ്ങിയിരുന്നില്ല. ഇന്ന് ലോഡ്ജില്‍ എത്തിയ സുഹൃത്ത് മുറി തുറക്കാനായി ശ്രമിച്ചപ്പോൾ റൂം അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.പിന്നീട് പോലീസിനെയും ഫയര്ഫോഴ്സിനെവിവരം അറിയിച്ചു. ഇവര്‍ എത്തി മുറി പൊളിച്ച് അകത്ത് കടന്നപ്പോള്‍ യുവതിയെയും ചോര കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല.പ്രസവിക്കാന്‍ വേണ്ടിയാവാം യുവതി മുറി എടുത്തതെന്ന് പോലീസ് സംശയിക്കുന്നു.






