മലയാളസിനിമാപ്രേക്ഷകര്‍ക്ക് മാത്രമല്ല അഭിനേതാക്കള്‍ക്കും മോഹന്‍ലാലെന്ന അഭിനയവിസ്മയത്തോട് വല്ലാത്തൊരാരാധനയാണ്. ഒപ്പം അഭിനയിക്കുമ്പോള്‍ മോഹന്‍ലാല്‍ പകര്‍ന്നു നല്കുന്ന പോസിറ്റീവ് വൈബും ഓറയും കംഫര്ട്ട്നെസ്സും വളരെ വലുതാണെന്ന് പല സഹതാരങ്ങളും തുറന്നു പറഞ്ഞിട്ടുമുണ്ട്. മോഹന്‍ലാലിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കുക, ഒരു വേദി പങ്കിടുക, ഒരു ചിത്രമെടുക്കുക എന്നതൊക്കെ ഫാന്‍ മൊമന്റാണെന്ന് സഹതാരങ്ങളില്‍ പലരും തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ തന്റെയൊരു ഫാന്‍ ഗേള്‍ മൊമന്റ് പങ്കിടുകയാണ് സ്വാസിക വിജയ്. ജർമ്മനിയിലെ റുഡോൾഫ് വെബർ അരീനയിൽ ‘മോഹൻലാൽ ലൈവ്: ബിയോണ്ട് ദി സ്ക്രീൻ’ സ്റ്റാർ നൈറ്റ് ഷോയില്‍ മോഹന്‍ലാലിനൊപ്പം വേദി പങ്കിട്ടതിനെക്കുറിച്ചാണ് സ്വാസികയുടെ കുറിപ്പ്. താനെന്നും ഒരു ലാലേട്ടന് ആരാധികയാണെന്നും സ്വാസിക കുറിച്ചിട്ടുണ്ട്.
‘‘മൂന്ന് ഷോകൾ. എണ്ണമറ്റ ഓർമ്മകൾ....നന്ദി നിറഞ്ഞ ഹൃദയത്തോടെ ഇന്ത്യയിലേക്ക് തിരികെ.... ലാലേട്ടാ, ഈ മനോഹരമായ അനുഭവത്തിനും എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി.
എപ്പോഴും ലാലേട്ടന്റെ ഒരു ആരാധിക... താങ്കളെ സ്നേഹിക്കുന്നു, ലാലേട്ടാ...’’ എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് സ്വാസിക കുറിച്ചിരിക്കുന്നത്. സ്വാസിക പങ്കിട്ട ചിത്രങ്ങള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘രണ്ട് തലമുറകളുടെ പ്രതിഭകൾ ഒരേ ഫ്രെയിമില്‍, മോഹൻലാലും സ്വാസികയും ഒരുമിച്ചൊരു മനോഹര നിമിഷം, ഈ ചിത്രം കണ്ടിട്ട് അസൂയ തോന്നുന്നു...’ എന്നതടക്കമാണ് കമന്റുകള്‍.

ബാഹുബലിയിലെ ‘മനോഹരീ...’ എന്ന പാട്ടിനും ആവേശം സിനിമയിലെ ‘ഇല്ല്യൂമിനാറ്റി’ എന്ന പാട്ടിനും സ്വാസികയും സാനിയയും മോഹന്‍ലാലിനൊപ്പം ചുവടുകള്‍ വച്ചിരുന്നു. ഈ പ്രായത്തിലും കൊച്ചു പിള്ളേരെ തോല്‍പ്പിക്കുന്ന എനര്‍ജിയാണ് മോഹന്ലാലിനുള്ളതെന്നാണ് പലരും ഈ നൃത്തം കണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എന്നും സ്റ്റേജ് ഷോകളിൽ ഒരു മികച്ച ഷോമാനായി തിളങ്ങാറുള്ള മോഹന്‍ലാല്‍ ഇപ്പോഴും പ്രായത്തെ വെല്ലുന്ന അസാധ്യ മെയ്വഴക്കത്തോടെയും നിറഞ്ഞ ഊർജ്ജത്തോടെയും ചുവടുവയ്ക്കുന്നത് കരഘോഷത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് ആരാധകര്‍ ഏറ്റെടുത്തത്.
നൃത്തം മാത്രമല്ല, ‘ഗാന്ധർവ്വം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ‘നെഞ്ചിൽ കഞ്ചബാണം...’ എന്ന പാട്ടും വേദിയിൽ തത്സമയം പാടി അവതരിപ്പിച്ചിരുന്നു. ജർമനിയിലെ വേദിയിൽ ആടിയും പാടിയും കാണികളെ ആവേശത്തിന്റെ കൊടുമുടിയിലേക്കാണ് മോഹന്‍ലാല്‍ എത്തിച്ചത്. മലയാളത്തിലെ യുവ നടിമാരായ സ്വാസിക, സാനിയ ഇയ്യപ്പൻ എന്നിവർക്കൊപ്പം ലാലേട്ടൻ നടത്തിയ കിടിലൻ ഡാൻസ് പ്രകടനത്തിന്റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Comments