
ഏക് താ ടൈഗർ, ടൈഗർ സിന്ദാ ഹേ, വാർ, പത്താൻ, ടൈഗർ 3, വാർ 2 എന്നിവയ്ക്ക് ശേഷം വൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ ഏഴാമത്തെ ചിത്രമായി എത്തുന്നതാണ് ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തുന്ന ആല്‍ഫ. ശിവ് റാവൈൽ സംവിധാനം ചെയ്ത ഈ ചിത്രം യാഷ് രാജ് ഫിലിംസിന്റെ സ്പൈവേഴ്സിലെ ആദ്യത്തെ വനിതാ ആക്ഷൻ ത്രില്ലറാണ്. ആലിയയുടെ ഗംഭീര ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.
ഇക്കഴിഞ്ഞ ദിവസമാണ് സിനിമയുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. വീഡിയോയില്‍ ആലിയ ഭട്ടും ഷർവാരിയും ചിത്രത്തിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചില ആക്ഷൻ സീക്വൻസുകൾ സ്വയം ഏറ്റെടുക്കുന്നതായി മേക്കിംഗ് വീഡിയോയിൽ കാണാം. കിക്ക്, പഞ്ച്, സ്പിൻ, ഹിറ്റ്, ഇമോട്ട് എന്നിവ ഒരേ സമയം ചെയ്യുന്ന താരങ്ങളെ ഈ വീഡിയോയില്‍ കാണാം.
ഇപ്പോഴിതാ ആല്‍ഫയിലെ ഒരു ആക്ഷൻ രംഗത്തിനിടെ ആലിയ അബദ്ധത്തിൽ ഒരു സ്റ്റണ്ട് പെർഫോമറെ ഇടിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇടി കൊടുത്ത ഉടൻ തന്നെ ക്ഷമാപണം നടത്തുന്ന ആലിയയെയും വീഡിയോയില്‍ കാണാം. ചെയ്യുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കുറച്ചു നിമിഷത്തേക്ക് വല്ലാതെ വിഷമിക്കുന്ന ആലിയ, സഹനടനോട് ക്ഷമ ചോദിച്ചു. ‘എനിക്ക് വളരെ ഖേദമുണ്ട്...’ എന്നാണ് ആലിയ പറയുന്നത്. അടുത്ത രംഗവുമായി മുന്നോട്ട് പോകുന്നതിനുമുമ്പ് ആ വ്യക്തിക്ക് ഗുരുതരമായി പരിക്കേറ്റില്ലേ എന്നും താരം ചോദിക്കുന്നുണ്ട്. വീഡിയോ നിമിഷനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തു. സിനിമയുടേതായി പുറത്തു വന്ന ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗായിരുന്നു. ആലിയയെയും ഷർവാരിയെയും കൂടാതെ, ആൽഫയിൽ ബോബി ഡിയോൾ, അനിൽ കപൂർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ജൂലായ് മൂന്നിനാണ് തിയേറ്ററുകളിലെത്തുന്നത്.






