
മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവച്ച് അയര്‍ലന്റ് മന്ത്രി ജാക്ക് ചേംബേഴ്സ്. യൂറോപ്പിലെ സ്റ്റേജ് ഷോയുടെ ഭാഗമായി മോഹന്‍ലാലും ടീമും അയര്ലന്റിലെത്തിയപ്പോഴാണ് മന്ത്രി കാണാന്‍ എത്തിയത്.
'അയര്‍ലന്‍ഡില്‍ എത്തിയ മോഹന്‍ലാലിനെ കണ്ടതില്‍ സന്തോഷമുണ്ട്. അയര്‍ലണ്ടിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി അദ്ദേഹം തന്റെ കലാപ്രകടനം കാഴ്ചവെച്ചു. അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹം നമ്മുടെ സമൂഹത്തിനും സമ്പദ്വ്യവസ്ഥക്കും നല്കുന്ന സംഭാവനകളെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.' ജാക്ക് ചേംബേഴ്സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
യൂറോപ്യന്‍ സ്റ്റേജ് ഷോസിന്റെ വീഡിയോസും ഫോട്ടോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഗായിക കെ.എസ്.ചിത്ര, സ്വാസിക, സാനിയ അയ്യപ്പന്, ജീവ ജോസഫ്, റംസാന് മുഹമ്മദ് എന്നിവരും മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ ഉണ്ടായിരുന്നു.






