
ബിഗ് സ്ക്രീന്‍- മിനീസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സുജിത ധനുഷ്. ഇപ്പോള്‍ മകന് ധന്വിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് സുജിത ധനുഷ്. മകനൊപ്പമുളള തന്റെയും ഭര്‍ത്താവിന്റെയും ഏതാനും ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
'' ജന്മദിനാശംസകള് തങ്കം. ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സന്തോഷം നിറഞ്ഞതുമായ ദിവസമാണ്, അതിന് കാരണം നീയാണ്. നിന്റെ സാന്നിധ്യവും, നിന്റെ പക്വതയുളള സംസാരവും, അല്ലെങ്കില്‍ എല്ലാ ദിവസവും നീ നിന്റെ മാതാപിതാക്കള്‍ക്ക് നല്കുന്ന സന്തോഷവും, ഞങ്ങള്‍ ഇതെല്ലാം ഒരുപോലെ വിലമതിക്കുന്നു'', എന്നാണ് സുജിത കുറിച്ചത്.
ധനുഷ് ആണ് സുജിതയുടെ ജീവിതപങ്കാളി. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. സുജിതയുടെ പോസ്റ്റിന് താളെ നിരവധിപ്പേര്‍ ധന്വിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തി.






