
കൊച്ചി: നടി അൻസിബ ഹസ്സൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് ഇന്ന് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തേക്കും. കേസ് എടുക്കാൻ സാധിക്കില്ലെന്ന പൊലീസിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ്, ചൊവ്വാഴ്ച എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ടിനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ ഉത്തരവിട്ടത്.
അൻസിബ ഉയർത്തിയ ആക്ഷേപങ്ങളിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും, എന്നാൽ ഇതിന്മേൽ പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് അപൂർണ്ണമാണെന്നും കോടതി വിലയിരുത്തി. വിവാദങ്ങളുടെ തുടക്കംതനിക്കെതിരെ നിരന്തരമായി അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂൺ ഒന്നിനാണ് അൻസിബ പൊലീസിനെ സമീപിക്കുന്നത്.
ടിനി ടോമിന്റെ ഡ്രൈവറെ താൻ മതം മാറ്റാൻ ശ്രമിച്ചു എന്ന തരത്തിൽ വ്യാജവാർത്തകൾ ചമച്ചുവെന്നും, തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിച്ചുവെന്നുമാണ് നടിയുടെ പ്രധാന ആരോപണം.പൊലീസ് റിപ്പോർട്ടും കോടതി നിരീക്ഷണവും:ടിനി ടോം ഉപയോഗിച്ച 'ജിഹാദി' ഉൾപ്പെടെയുള്ള പ്രയോഗങ്ങൾ തമാശയായി പറഞ്ഞതാണെന്നും അതിന് പിന്നിൽ ക്രിമിനൽ ലക്ഷ്യങ്ങൾ ഇല്ലെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ, കേട്ടുകേൾവി മാത്രമുള്ള ആക്ഷേപങ്ങളിൽ കേസ് എടുക്കേണ്ടതില്ലെന്ന പൊലീസ് നിലപാട് കോടതി തള്ളി. ഇത്തരം പരാമർശങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഉദ്ദേശമുണ്ടോ എന്ന് വ്യക്തമാകേണ്ടത് വിശദമായ അന്വേഷണത്തിന് ഒടുവിലാണെന്ന് കോടതി നിരീക്ഷിച്ചു.
സാക്ഷിമൊഴികളും പൊലീസിന്റെ കണ്ടെത്തലുകളുംപരാതി ലഭിച്ചതിനെ തുടർന്ന് കടവന്ത്ര പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സിനിമാ താരങ്ങളായ ശ്വേതാ മേനോൻ, നീന കുറുപ്പ്, ആരോപണവിധേയനായ ടിനി ടോം എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. വ്യക്തിനൽകിയ മൊഴിടിനി ടോംതാൻ അത്തരം മോശം വാക്കുകൾ ഒരിടത്തും പ്രയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.ശ്വേതാ മേനോൻവാട്‌സ്ആപ്പ് ഗ്രൂപ്പിൽ വന്ന പരാമർശങ്ങൾ പൊതുവായുള്ളതായിരുന്നു, അത് അൻസിബയെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് മൊഴി നൽകി.
നീന കുറുപ്പ്ചില സംസാരങ്ങൾ കേട്ടതായി സമ്മതിച്ചെങ്കിലും, അതിന്റെ കൃത്യമായ സമയമോ തെളിവുകളോ നൽകാൻ സാധിച്ചില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.മറ്റ് സാക്ഷികളാരും ഈ പരാമർശങ്ങൾ സ്ഥിരീകരിക്കാത്തതിനാലും, കേട്ടറിവുകൾ മാത്രമുള്ളതിനാലും കേസ് നിലനിൽക്കില്ല എന്നായിരുന്നു പൊലീസിന്റെ ആദ്യ റിപ്പോർട്ട്. ഇതിനെതിരെ അൻസിബ കോടതിയെ സമീപിച്ചതോടെയാണ് ഇപ്പോൾ നടൻ ടിനി ടോമിനെതിരെ കേസെടുക്കാനുള്ള വഴി തെളിഞ്ഞിരിക്കുന്നത്.






