
ഉത്തരാഖണ്ഡിലെ ലാൻഡോറിൽ നിന്ന് പുറത്തുവന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ലാൻഡോറിലെ കുത്തനെയുള്ള ഒരു ഹെയർപിൻ വളവിൽ കാർ ഓടിക്കാൻ പാടുപെടുന്ന ഡ്രൈവറുടെ ദൃശ്യങ്ങളാണ് വൈറലായത്. വളവ് തിരിക്കാൻ പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ട കാർ, ഒടുവിൽ നാട്ടുകാർ വന്ന് പുറകിൽ നിന്ന് തള്ളിയാണ് മുന്നോട്ട് കയറ്റിയത്. ഇന്ത്യയിലെ ഡ്രൈവിംഗ് സ്കൂളുകൾ യഥാർത്ഥ റോഡ് സാഹചര്യങ്ങളെ നേരിടാൻ ഡ്രൈവർമാരെ പ്രാപ്തരാക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഈ വീഡിയോ ഉയർത്തുന്നത്.
ഈ വീഡിയോയ്ക്ക് താഴെ വലിയൊരു വിഭാഗം ആളുകളാണ് കമന്റുകളുമായി എത്തുന്നത്. പരീക്ഷണ ഗ്രൗണ്ടുകളിൽ മാത്രം ഡ്രൈവിംഗ് പഠിക്കുന്നവർക്ക് ഇത്തരം മലയോര പാതകളിലെ സങ്കീർണ്ണമായ വളവുകൾ കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്നും, ഡ്രൈവിംഗ് പരിശീലനത്തിൽ കൂടുതൽ പ്രായോഗികമായ പാഠങ്ങൾ ഉൾപ്പെടുത്തണമെന്നും പലരും അഭിപ്രായപ്പെടുന്നു. ലൈസൻസ് ലഭിക്കുന്നതിന് വേണ്ടിയുള്ള ടെസ്റ്റുകളിൽ ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനം കൂടി നിർബന്ധമാക്കണമെന്നും ചിലർ നിർദ്ദേശിക്കുന്നു.
വൈറൽ ദൃശ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. "ഡ്രൈവിംഗ് ടെസ്റ്റുകൾ റോഡിലെ യഥാർത്ഥ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല" എന്ന് ഒരാൾ കുറിച്ചപ്പോൾ, "മലയോരപ്രദേശങ്ങളിലെ ഡ്രൈവിംഗ് തികച്ചും വ്യത്യസ്തമായ ഒരു കലയാണ്" എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. പരിശീലനത്തിന്റെ കുറവുകൾ പരിഹരിക്കാൻ ഡ്രൈവിംഗ് സ്കൂളുകൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും ചർച്ചകളിൽ ഉയർന്നു വരുന്നുണ്ട്.
Do our driving schools and driving licence tests really prepare people for real world driving challenges?I’ve seen many people struggle in difficult terrains and situations. Not everyone, but many.The reason is simple. Most driving schools teach you how to get a licence in a… pic.twitter.com/GndkbxNLZf
— Nikhil saini (@iNikhilsaini) June 29, 2026






