
കാസർഗോഡ്: എണ്ണപ്പാറയിൽ സിപിഐഎം ഓഫിസിന് നേരെ അക്രമം. തായന്നൂർ ലോക്കൽ കമ്മിറ്റി ഓഫിസിനാണ് അർധരാത്രിയോടെ ആക്രമണം ഉണ്ടായത്.
ഓഫീസിന്റെ ജനൽച്ചില്ലുകളും കൊടിമരവും തകർത്ത നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ്.
ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. പ്രദേശത്ത് നേരത്തെ രാഷ്ട്രീയ സംഘർഷങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ബോധപൂർവം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്നും സിപിഐഎം ആരോപിച്ചു.
അതേസമയം, പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.






