
തിരുവനന്തപുരം: വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ബഹളങ്ങള്‍ക്കും ഒടുവില്‍ വിവാദ മദ്യവിഷയം വരുന്ന ധനബില്‍ പാസ്സാക്കി. ബില്‍ ഒളിച്ചുകടത്താലാണെന്നും അഴിമതിക്കുള്ള നീക്കമെന്നും പ്രതിപക്ഷം ആരോപിച്ചു. സഭയില്‍ വന്‍ ചര്‍ച്ചയ്ക്കും ബഹളത്തിനും പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.
മദ്യത്തിന് നല്‍കിയിരിക്കുന്ന നികുതിഇളവ് വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കടുംപിടുത്തമാണെന്നും അഴിമതിസാധ്യതയാണെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയന് പറഞ്ഞു. മന്ത്രിസഭ പോലും അറിയാതെ നയം നടപ്പാക്കണം എന്ന എന്തിനാണ് ഇത്രവാശിയെന്നും വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. നേരത്തേ ധനബില്ലില്‍ മദ്യത്തിന് ഇളവ് നല്‍കുന്നത് ഉള്‍പ്പെടുത്തിയതില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചിരുന്നു.
പ്രതിപക്ഷം നേരത്തേ വിഷയത്തില്‍ ക്രമപ്രശ്നം ഉയര്‍ത്തിയിരുന്നു. പ്രതിപക്ഷത്ത് നിന്നും കെ.എന്‍. ബാലഗോപാല്‍ ക്രമപ്രശ്നം ഉന്നയിച്ചു. സബ്ജക്ട് കമ്മറ്റിക്ക് മുന്നില്‍ വെയ്ക്കാത്ത ബില്‍ അവതരിപ്പിക്കാന്‍ പാടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ എല്ലാ നിയമവശങ്ങളും പൂര്ത്തിയാക്കിട്ടുണ്ടെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി. ബില്ലുമായി മുമ്പോട്ട് പോകുമെന്നും പറഞ്ഞു.
ഇതിന് പിന്നാലെ അഴിമതി നടത്താനാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന് ഉന്നിയിച്ചു. ബലില്‍ മദ്യകമ്പനിക്കായിട്ടാണെന്നും അവര്‍ക്ക് അവകാശം നല്‍കുന്നതാണെന്നും പറഞ്ഞു. തുക വാങ്ങിയ ശേഷം വിജ്ഞാപനം ഇറക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
തുടക്കത്തില്‍ തന്നെ വന്‍ അഴിമതിക്ക് കളമൊരുക്കുകയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കുകയാണെന്ന് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ വിഷയം കൊണ്ടുവന്നത് സബജക്ട് കമ്മറ്റിയ്ക്ക് മുന്നിലെത്തുകയും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയും ചെയ്തിട്ടാണ്. പഴങ്ങളില്‍ നിന്നും പച്ചക്കറിയില്‍ നിന്നും മദ്യം ഉണ്ടാക്കുന്ന കാര്യമാണ് അന്ന് ചര്‍ച്ച ചെയ്തതെന്നും എല്ലാ നടപടികളും പാലിച്ചെന്നും പറഞ്ഞു.
ഇതേവരെ ഇല്ലാത്ത ഒരു നയം നടപ്പാക്കുമ്പോള്‍ വേണ്ടത്ര ചര്‍ച്ചകളോ ആലോചനകളോ നടത്താതെ ഒളിച്ചുകടത്താനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു. ധനബില്‍ അവതരിപ്പിച്ചത് മദ്യകമ്പനികള്‍ക്ക് വേണ്ടിയാണെന്നും പ്രതിഷേധം തുടരുമെന്നും പിണറായി വ്യക്തമാക്കി. നടപടി യുഡിഎഫില്‍ പോലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും സമൂഹത്തില്‍ വലിയ വിപത്തിന് കാരണമാകുമെന്നും പിണറായി പറഞ്ഞു.






