പൃഥ്വിരാജ് പ്രൊഡക്ഷന്റെ മാതൃക പിന്തുടര്ന്നാല് ബോളിവുഡിന് നിലവിലുളള സാമ്പത്തിക പ്രതിസന്ധികളും പരിഹരിക്കാനാകുമെന്ന് സംവിധായകന് സഞ്ജയ് ഗുപ്ത. തന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെയാണ് നടന്റെ സമീപനങ്ങളെ പ്രശംസിച്ചുകൊണ്ട് സംവിധായകന് കുറിപ്പ് പങ്കുവെച്ചത്.
അഭിനേതാക്കള്‍ അവരുടെ മുഴുവന്‍ പ്രതിഫലവും മുന്‍കൂറായി വാങ്ങുന്നതിന് പകരം, സിനിമയുടെ ലാഭവിഹിതം കൈപ്പറ്റുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം ചിത്രങ്ങള്‍ നിര്‍മിക്കുക കൂടി ചെയ്യുന്ന പൃഥ്വിരാജ് മുന്‍കൂറായി വലിയ തുക വാങ്ങുന്നതിന് പകരം ചിത്രത്തിന്റെ ലാഭവിഹിതം സ്വീകരിക്കുന്ന രീതിയെക്കുറിച്ചും സഞ്ജയ് ഗുപ്ത കുറിപ്പില്‍ വ്യക്തമാക്കി.
‘മലയാളം സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് തന്റെ ഭൂരിഭാഗം സിനിമകളും സ്വയം നിര്‍മിക്കുന്നു. അദ്ദേഹം പറഞ്ഞത് പ്രകാരം, ഒരു സിനിമയുടെ ബഡ്ജറ്റില്‍ ഏറ്റവും വലിയ ചെലവ് അദ്ദേഹത്തിന്റെ പ്രതിഫലമാണ്. അതിനാല്‍ അദ്ദേഹം ആ തുക ഒഴിവാക്കുകയും പകരം അത് ലാഭവിഹിതമാക്കി മാറ്റുകയും ചെയ്യുന്നു.

ഇതോടെ സിനിമ പെട്ടെന്ന് തന്നെ താങ്ങാനാവുന്നതും സുരക്ഷിതവും ലാഭകരവുമായി മാറുന്നു. സഞ്ജയ് ഗുപ്ത കുറിച്ചു. എന്തുകൊണ്ട് ഇത് ഒരു പൊതുകീഴ്വഴക്കമായിക്കൂടാ ? പാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കുനന്തിന് പകരം കൂടുതല്‍ താരങ്ങള്‍ ഇത് പ്രാവര്‍ത്തികമാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്നങ്ങളും താനേ ഇല്ലാതാകും’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദി ചലച്ചിത്ര മേഖലയെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ സഞ്ജയ് ഗുപ്ത മുന്‍പും തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അതേസമയം പൃഥ്വിരാജിന്റേതായി ഐ, നോബഡി, വാരണാസി, ഖലീഫ, ദയാര, ഒടിയന് തുടങ്ങി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

Comments