
തിരുവനന്തപുരം : സംസ്ഥാനത്ത് കോഴിമുട്ടയുടെ വില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു . 5.50 രൂപ ഉണ്ടായിരുന്ന കോഴിമുട്ടയ്ക്ക് ഇപ്പോള്‍ ചില്ലറ വിപണിയില്‍ 8.10 രൂപയാണു വില.നാടന്‍ കോഴിമുട്ടയ്ക്ക് 9 രൂപയില്‍ നിന്ന് ഉയര്‍ന്ന് നിലവില്‍ 12 രൂപ മുതലാണ് കടകളില്‍ ഈടാക്കുന്നത്.
തമിഴ്നാട് -കര്‍ണാടക എന്നി സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളില്‍ ഉച്ച ഭക്ഷണത്തോടൊപ്പം പുഴുങ്ങിയ കോഴിമുട്ട കൂടി ഉള്‍പ്പെടുത്തിയതോടെയാണ് കേരളത്തില്‍ മുട്ടക്ക് ക്ഷാമം തുടങ്ങിയത്. മത്സ്യം, മാംസം എന്നിവയുടെ വിലവര്‍ധനയെത്തുടര്‍ന്ന് മുട്ടക്ക് ആവശ്യക്കാര്‍ വര്‍ധിക്കുകയും ചെയ്തു. കാടമുട്ടയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. മൂന്നു രൂപക്ക് ലഭിച്ചിരുന്ന കാട മുട്ടയുടെ വില ഇപ്പോള്‍ 3.50 ആയി.
തമിഴ്നാട്ടിലെ നാമക്കലില്‍ മുട്ടയുടെ മൊത്ത വില ഉയര്‍ന്നതുമാണ് വില വര്‍ധനക്ക് പ്രധാന കാരണം.നാമക്കലില്‍ നിത്യേന അഞ്ചരകോടി മുട്ടയാണ് ഉത്പാദിപ്പിക്കുന്നത്. നാമക്കലില്‍ നിന്ന് പ്രതിദിനം 2,12,45,000 കോഴിമുട്ടയാണ് കേരളത്തിലേക്ക് കയറ്റിയയയ്ക്കുന്നതെന്നാണ് വ്യാപാരികളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണക്ക്. ഇതോടൊപ്പം കോഴിത്തീറ്റയുടെ വിലയിലുണ്ടായ വന്‍ വര്‍ധനയും കോഴിവളര്‍ത്തല്‍ മേഖലയെയും മുട്ട ഉല്പാദനത്തെയും ബാധിച്ചു. നിലവില്‍ 50 കിലോഗ്രാം വരുന്ന ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 2300 രൂപ വരെയാണ് വില.
വില വര്‍ധന ചെറുകിട ഹോട്ടല്‍ മേഖലയിലും തട്ടുകട ഉടമകളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മുട്ടക്കറി, ഓംലെറ്റ്, ബുള്‍സൈ തുടങ്ങിയവയുടെ വില വര്‍ധനക്കിടയാക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഗ്യാസ് ക്ഷാമത്തിന്റെ പേരില്‍ നേരത്തെ തന്നെ ഇവയ്ക്കെല്ലാം വില കൂടിയിരുന്നു.
അതേസമയം സംസ്ഥാനത്ത് മില്‍മ പാലിനും തൈരിനും ഉയര്‍ന്നിരുന്നു . മഞ്ഞ കവര്‍ പാല്: 27 രൂപ, നീല കവര്‍ പാല്: 30 രൂപ, ഓറഞ്ച് കവര്‍ പാല്: 30 രൂപ, പച്ച കവര്‍ പാല്: 32 രൂപ, കൗ മില്‍ക് – ഒരു ലിറ്റര്‍ ബോട്ടില്‍: 75 രൂപ, തൈര് ക്ലാസിക് : 40 രൂപ, തൈര് എലൈറ്റ് : 45 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ.






