
മെക്സിക്കോ സിറ്റി: ഫുട്ബോള്‍ ലോകകപ്പ് നോക്കൗട്ടില്‍ ഇക്വഡോറിനെ തോല്‍പ്പിച്ചതില്‍ മെക്സിക്കന്‍ ആരാധകരുടെ ആഘോഷം തുടരുകയാണ്്. 40 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് മെക്സിക്കോ ലോകകപ്പ് നോക്കൗട്ടില്‍ ജയിക്കുന്നത്.
മെക്സിക്കോ സിറ്റിയില്‍ ആരാധകര്‍ ആഘോഷങ്ങളുമായി തെരുവുകളില്‍ തന്നെ കഴിഞ്ഞു. പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബാം പര്ദോയും എക്സിലൂടെ ടീമിനെ അഭിനന്ദിച്ചു. ''ടീം ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും അഭിമാനത്തോടെ കളിച്ചെന്ന്'' ക്ലോഡിയ കുറിച്ചു.
മെക്സിക്കോ സിറ്റിയിലെ ആഘോഷ പ്രകടനങ്ങള്‍ ഫിഫയും എക്സിലൂടെ പുറത്തുവിട്ടു. 1986 ലോകകപ്പില്‍ ബള്‍ഗേറിയയെ തോല്‍പ്പിച്ചതായിരുന്നു നോക്കൗട്ടിലെ അവസാന ജയം. കോച്ച് സാവിയര്‍ അഗ്യൂറോയ്ക്കും പറയാന്‍ വാക്കുകളില്ല. 80,000 പേരാണ് സ്റ്റേഡിയത്തില്‍ മെക്സിക്കന്‍ തിരമാലകളായെത്തിയത്.




