
കൊച്ചി: ഭൂട്ടാന് വാഹനക്കടത്ത് കേസില്‍ നടന് ദുല്‍ഖര്‍ സല്‍മാന്റെ കയ്യില്‍ കൂടുതല്‍ വാഹനങ്ങളെന്ന് സംശയം. ഇതേതുടര്‍ന്ന് നാലു വാഹനങ്ങളു ടെ രേഖകള്‍ കൂടി ഹാജരാക്കാന്‍ നടനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്തേക്കും. ഇന്നലെ നടനെ കൊച്ചി യി ലെ കസ്റ്റംസ് ഓഫീസില്‍ ഏഴു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നാലു വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ച ശേഷമാകും ഇനിയുള്ള ചോദ്യം ചെയ്യലുണ്ടാകുക.
അതേസമയം തന്റെ പക്കലുള്ള വാഹനങ്ങള്‍ക്ക് കൃത്യമായ രേഖകളുണ്ടെന്നും നികുതിവെട്ടിച്ചു കടത്തിയ വാഹനങ്ങളായിരുന്നു അതെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് നടന് നല്‍കിയിട്ടുള്ള മൊഴി. വാഹനകളളക്കടത്ത് റാക്കറ്റുമായി ബന്ധമില്ലെന്നും നടന് മൊഴി നല്‍കിയിട്ടുണ്ട്. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് ഓപ്പറേഷന് നുംഖോറിന് തുടക്കം കുറിച്ചത്. ഒരു സിനിമാ തിരക്കഥയെ വെല്ലുന്ന രീതിയിലാണ് 'ഓപ്പറേഷന് നുംഖോര്‍' വഴി കസ്റ്റംസ് ഈ റാക്കറ്റിനെ പൂട്ടിയത്.
നേരത്തേ നടന്റെ നിസ്സാന്‍ പട്രോള്‍, ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍ വാഹനങ്ങള്‍ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്തിരുന്നു. ലക്കി ഭാസ്കര്‍ എന്ന ചിത്രത്തില്‍ ഉപയോഗിച്ച നിസ്സാന്‍ കളമശ്ശേരിയിലെ ഷോറൂമില്‍ നിന്നാണ് നിസ്സാന്‍ പട്രോള്‍ പിടിച്ചെടുത്തത്. എന്നാല്‍ ഇതില്‍ തന്റെ ഡിഫെന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ കോടതിയെ സമീപിക്കുകയും കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കാന്‍ കഴിയുമെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. വിട്ടുനല്‍കാന്‍ കഴിയില്ലെങ്കില്‍ അതിന് കാരണം ബോധിപ്പിക്കാനും നിര്‍ദേശിച്ചു.
ഭൂട്ടാനില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിക്കുന്നു. അസം പോലുള്ള സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാജ രേഖകള്‍ ഉണ്ടാക്കിയ ശേഷം നിയമപരമായ തടസ്സങ്ങളൊന്നുമില്ലാത്തവയാണെന്ന് കാണിച്ച് സിനിമ താരങ്ങള്‍ക്കും ബിസിനസ്സുകാര്‍ക്കും വില്‍ക്കുന്നു. അസമിലെ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ദീപക് പഠോവരി അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.






