ചെന്നൈ: തമിഴ്നാട്ടിലെ കരൂര്‍ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങുമായി മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ദുരന്തത്തില്‍ മരണപ്പെട്ട 41 പേരുടെയും കുടുംബങ്ങളിലെ ഒരംഗത്തിന് വീതം സര്‍ക്കാര്‍ ജോലി നല്‍കാനാണ് പുതിയ തീരുമാനം.
ഇതിനായുള്ള ഔദ്യോഗിക നിയമന ഉത്തരവുകള്‍ മുഖ്യമന്ത്രി വിജയ് നേരിട്ട് തന്നെ ബന്ധുക്കള്‍ക്ക് കൈമാറും. ഈ വരുന്ന ജൂലൈ 10-ന് അദ്ദേഹം കരൂര്‍ സന്ദര്‍ശിച്ചായിരിക്കും ഉത്തരവുകള്‍ വിതരണം ചെയ്യുക. തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ 'തമിഴക വെട്രി കഴകത്തിന്റെ' തിരഞ്ഞെടുപ്പ് പ്രചാരണ റാലി വന്‍ ദുരന്തമായി മാറിയിരുന്നു.
ലക്ഷക്കണക്കിന് ജനങ്ങള്‍ അണിനിരന്ന റാലിയിലേക്ക് വിജയ് എത്തുവാന്‍ ഏഴ് മണിക്കൂറോളം വൈകിയിരുന്നു. ഇത് ജനക്കൂട്ടത്തിനിടയില്‍ വലിയ അക്ഷമയ്ക്ക് കാരണമായി. ഒടുവില്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹം എത്തിയതോടെ, പ്രിയ നേതാവിനെ കാണാനായി ജനങ്ങള്‍ ഒന്നടങ്കം മുന്നോട്ട് ഇരച്ചുകയറിയതും നിയന്ത്രിക്കാനാകാത്ത വിധം ഉണ്ടായ തിക്കിലും തിരക്കിലും 41 പേര് മരണമടഞ്ഞിരുന്നു.
വലിയ രീതിയിലുള്ള രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്ക് വഴിമാറിയ ഈ സംഭവത്തില്‍, ഇരകളുടെ കുടുംബങ്ങളോടുള്ള ഒരു പ്രായശ്ചിത്തമെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ ഈ പുതിയ പ്രഖ്യാപനത്തെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ നോക്കിക്കാണുന്നത്.

Comments