
താരദമ്പതികളായ ദിലീപിന്റെയും കാവ്യമാധവന്റെയും പുതിയ റീല്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അവധി ആഘോഷത്തിനിടെ ചിത്രീകരിച്ച ഇരുവരുടെയും വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കാവ്യ മാധവന്റെ ഫാന്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളിലെ പാട്ടുരംഗങ്ങളെ ഓര്‍മിപ്പിക്കും വിധമാണ് റീലും. ‘പാപ്പി അപ്പച്ചാ’ എന്ന ചിത്രത്തിലെ ‘തമ്മില്‍ തമ്മില്‍ ’എന്ന ഗാനത്തിന്റെ കോറസും ചേര്‍ത്താണ് വീഡിയോ പ്രചരിക്കുന്നത്.
സൈക്കിളിലും ബോട്ടിലും പോകുന്ന ദിലീപിനെയും ചിരിയോടെ കൈവീശി കാണിക്കുന്ന കാവ്യയെയും വീഡിയോയില്‍ കാണാം. സിനിമയിലെ ഹിറ്റു ജോഡികളായ ഇരുവരുടെയും സിനിമ രംഗങ്ങളും പ്രണയരംഗങ്ങളും കാണുന്നതുപോലെ തന്നെയാണ് ഈ റീലും. ദിലീപിന്റെ രസകരമായ ഭാവങ്ങളും അതുകണ്ടു ചിരിക്കുന്ന കാവ്യയെയും വീഡിയോയില്‍ കാണാം.
ഇരുവരെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇവര്‍ വീണ്ടും ഒരുമിച്ച് അഭിനയിക്കണമെന്നും ചിലര്‍ പറയുന്നുണ്ട്. അല്ലേലും ഇങ്ങേര് വൈബാണ്, ഒരുമിച്ചുളള സിനമയ്ക്കായി കാത്തിരിക്കുന്നു എന്നിങ്ങനെപോകുന്നു വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.
അതേസമയം ജഗന് ഷാജി കൈലാസിന്റെ നീക്കം എന്ന ബിഗ് ബജറ്റ് ചിത്രമാണ് ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം.






