
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി അമൃത നായര്‍. 'കുടുംബവിളക്ക്' സീരിയലിലെ ശീതള്‍ എന്ന കഥാപാത്രമാണ് അമൃതയ്ക്ക് ജനപ്രീതി നേടിക്കൊടുത്തത്. ശേഷം നിരവധി പരമ്പരകളില്‍ ചെറുതും വലുതുമായ വേഷങ്ങളിൽ താരം തിളങ്ങി. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ നടി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.
"രണ്ട് ഹൃദയങ്ങളുമായി, നിറഞ്ഞ കൃതജ്ഞതയോടെ, വരാനിരിക്കുന്നതിനെയോര്ത്ത് വലിയ ആവേശത്തോടെ ഞാന്‍ എന്റെ മുപ്പതുകളിലേക്ക് കടക്കുന്നു. ഏറ്റവും മനോഹരമായ അധ്യായം തുടങ്ങുന്നതേയുളളൂ," എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അമൃത കുറിച്ചത്. പിറന്നാള്‍ കേക്കിനൊപ്പം സന്തോഷത്തോടെ നില്ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപ്പേരാണ് അമൃതയ്ക്ക് ജന്മദിനാശംസകൾ നേര്‍ന്ന് എത്തുന്നത്.
അടുത്തിടെയായിരുന്നു അമൃതയുടെ ജീവിതത്തിലെ മറ്റൊരു വലിയ സന്തോഷം. കഴിഞ്ഞ ജനുവരിയിലായിരുന്നു താരത്തിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശം. സ്വന്തം നാടായ പത്തനാപുരത്ത് പണികഴിപ്പിച്ച വീടിന് 'ആഗ്രഹം' എന്നാണ് അമൃത പേര് നൽകിയിരിക്കുന്നത്. എന്തായാലും അമൃതയുടെ പിറന്നാള്‍ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.






