
ടൊറന്റോ: ഒരു ലോകകപ്പ് നേട്ടം എന്ന ക്ര?യേഷ്യന്‍ ഇതിഹാസതാരം ലൂക്ക മോട്രിച്ചിന്റെ സ്വപ്നങ്ങള്‍ കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തില്‍ അസ്തമിച്ചു. പിന്നില്‍നിന്ന് തിരിച്ചടിച്ച് ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്ന് പോര്‍ച്ചുഗല്‍ കുതിക്കുമ്പോള്‍ ലൂക്ക മറ്റൊരു ലോകമഹാമേളയ്ക്കില്ല എന്ന നിശ്വാസത്തോടെ എന്നെന്നേക്കുമായി ലോക ഫുട്ബോള്‍ വേദിയില്‍ നിന്ന് ബൂട്ടുകള്‍ അഴിച്ചു മടങ്ങി.
ക്ര?യേഷ്യയെ 2-1നാണ് പോര്‍ച്ചുഗീസ് പട കീഴടക്കിയത്. 53-ാം മിനിറ്റില്‍ ഇവാന് പെരിസിച്ചിലൂടെ ക്ര?യേഷ്യ മുന്നിലെത്തി. പക്ഷേ ആ നേട്ടത്തിന് അധിക ആയുസുണ്ടായില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (68, പെനാല്‍റ്റി), ഗോണ്‍സാലോ റാമോസ് (90-4) എന്നിവരിലൂടെ പോര്‍ച്ചുഗല്‍ മറുപടി നല്കി. ഇതോടെ വരുന്ന ഏഴിനു നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലും സ്പെയിനും ഏറ്റുമുട്ടും. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ച ശേഷം രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ വീഴുകയായിരുന്നു.
മൂന്നാം മിനിറ്റില്‍ ക്ര?യേഷ്യ താരം അന്റെ ബുദിമിറിന്റെ മുന്നേറ്റത്തോടെയാണു മത്സരത്തിനു ചൂടുപിടിച്ചത്. പിന്നാലെ പോര്‍ച്ചുഗല്‍ താരം ബ്രുണോ ഫെര്‍ണാണ്ടസിന്റെ ഗോള്‍ നീക്കം ക്ര?യേഷ്യ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. നാലാം മിനിറ്റില്‍ വിറ്റിഞ്ഞയും 13-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ഗോളെന്നുറപ്പിച്ച നീക്കങ്ങള്‍ പോര്ച്ചുഗലില്നിന്നുണ്ടായില്ലെങ്കിലും പന്തിലെ നിയന്ത്രണം വ്യക്തമായിരുന്നു. എന്നാല്‍ മനോഹരമായ പാസിങ് കോംബിനേഷനുകളിലൂടെയാണ് ക്ര?യേഷ്യ ഇതിനു മറുപടി നല്‍കിയത്. ഹൈഡ്രേഷന് ബ്രേക്കിനു പിന്നാലെ, പോര്‍ച്ചുഗല്‍ താരം ജോവോ കാന്‍സലോ നല്കിയ ക്രോസ്, മുന്നേറ്റ താരങ്ങളായ ബ്രൂണോ ഫെര്‍ണാണ്ടസിനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും കണക്ട് ചെയ്യാന്‍ സാധിക്കാതെ പോയി. 34-ാം മിനിറ്റില്‍ റഫേല്‍ ലിയാവോയുടെ കോര്‍ണറില്‍ പോര്‍ച്ചുഗല്‍ താരം നുനോ മെന്‍ഡസിന്റെ ഗോള്‍ ശ്രമം ലക്ഷ്യത്തിലെത്തിയില്ല. 40-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് കോര്‍ണറിലൂടെ ക്ര?യേഷ്യ ബോക്സില്‍ പന്തെത്തിച്ചെങ്കിലും കണക്ട് ചെയ്യാന്‍ ആര്‍ക്കും സാധിച്ചില്ല. ആദ്യ പകുതിക്ക് നാലു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബുദിമിറിനെ പിന്‍വലിച്ച ക്ര?യേഷ്യ, പകരക്കാരനായി ഇഗോര്‍ മതനോവിച്ചിനെ കളത്തിലിറക്കി. 48-ാം മിനിറ്റില്‍ ക്ര?യേഷ്യ താരം മതിയോ കൊവാച്ചിച്ചിന്റെ ഷോട്ട് പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ഡിയേഗോ കോസ്റ്റ രക്ഷപെടുത്തി. 49-ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചിന്റെ കോര്‍ണറില്‍നിന്നുവന്ന നികോള വ്ലാസിച്ചിന്റെ ഗോള്‍ നീക്കവും പോര്‍ച്ചുഗല്‍ ഗോളി പ്രതിരോധിച്ചു. രണ്ടാം പകുതിയുടെ അഞ്ചു മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് അവസരങ്ങള്‍ സൃഷ്ടിച്ച ക്ര?യേഷ്യ കളി എങ്ങോട്ടാണു പോകുന്നതെന്ന വ്യക്തമായ സൂചനകള്‍ പോര്‍ച്ചുഗലിനു നല്‍കിയിരുന്നു.
53-ാം മിനിറ്റില്‍ ഇവാന് പെരിസിച്ചിലൂടെ ക്ര?യേഷ്യ ആദ്യ ലീഡെടുത്തു. പെനല്‍റ്റി ഏരിയയ്ക്കു പുറത്ത് വലതു മൂലയില്‍നിന്ന് ജോസിപ് സ്റ്റാനിസിച് ക്രോസ് ചെയ്തു നല്കിയ പന്ത്, വലയിലേക്കു തട്ടിയിട്ട് ഇവാന് പെരിസിച്ചിന്റെ ഗോളാഘോഷം. 56-ാം മിനിറ്റില്‍ ക്ര?യേഷ്യയ്ക്കായി നിക്കോള വ്ലാസിച് വല കുലുക്കിയെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് ഉയര്‍ത്തി. 58-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം റഫേല്‍ ലിയോയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വല കുലുക്കിയപ്പോഴും ഓഫ് സൈഡില്‍ കുരുങ്ങി. 62-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ നാലു മാറ്റങ്ങള്‍ ടീമില്‍ കൊണ്ടുവന്നു.
ഗോണ്‍സാലോ റാമോസ്, ബെര്‍നാഡോ സില്‍വ, നെല്‍സണ്‍ സെമഡോ, ഫ്രാന്‍സിസ്കോ കോണ്‍സികാവോ എന്നിവര്‍ കളത്തിലെത്തി. കോര്‍ണറിനിടെ പോര്‍ച്ചുഗല്‍ പ്രതിരോധ താരത്തെ ക്ര?യേഷ്യയുടെ വ്ലാസിച്ച് വീഴ്ത്തിയതിനു വാര് പരിശോധനകള്‍ക്കു ശേഷമാണ് റഫറി പെനല്‍റ്റി അനുവദിച്ചത്. ക്ര?യേഷ്യന്‍ ഗോള്‍ കീപ്പര്‍ ലിവാകോവിച്ചിനെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പന്ത് കൃത്യമായി വലയിലെത്തിച്ചു. സ്കോര്‍ 11. 75ാം മിനിറ്റില്‍ ക്ര?യേഷ്യന്‍ താരം മാറ്റിയോ കൊവാച്ചിച്ചിന്റെ ഷോട്ട് തകര്‍പ്പനൊരു സേവിലൂടെ പോര്‍ച്ചുഗല്‍ ഗോളി മറികടന്നു. 81ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്‍വലിച്ച പോര്‍ച്ചുഗല്‍ പകരക്കാരനായി റൂബന്‍ നെവസിനെ ഇറക്കി.
മത്സരത്തിന്റെ 87-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം നുനോ മെന്‍ഡസിന്റെ കോര്‍ണറില്‍ തല വച്ച് പോര്‍ച്ചുഗലിനെ മുന്നിലെത്തിക്കാനുള്ള റെനാറ്റോ വെയ്ഗയുടെ ശ്രമം ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിക്ക് 10 മിനിറ്റാണ് ഇന്‍ജറി ടൈമായി റഫറി അനുവദിച്ചത്. 90-4ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം ഗോണ്‍സാലോ റാമോസ് ടീമിന്റെ രണ്ടാം ഗോള്‍ നേടി.
റാഫേല്‍ ലിയാവോ ബോക്സിലേക്ക് ഉയര്‍ത്തി നല്കിയ പന്ത്, റാമോസ് തല കൊണ്ട് പോസ്റ്റിലേക്കു തട്ടിയിടുകയായിരുന്നു. പോര്‍ച്ചുഗല്‍ മുന്നില്‍. 9013ാം മിനിറ്റില്‍ ക്ര?യേഷ്യ വീണ്ടും വല കുലുക്കിയെങ്കിലും, വാര് പരിശോധനകള്‍ക്കു ശേഷം മരിയോ പസാലിച്ചിനെതിരേ റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. ഫുള്‍ ടൈം വിസില്‍ മുഴങ്ങിയതോടെ പോര്‍ച്ചുഗലിനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും മറ്റൊരു ലോകകപ്പ് നേട്ടത്തിലേക്കുള്ള ഒരുപടി കൂടി കടന്നു.





