
നടനും മിമിക്രി കലാകാരനുമായ നോബി മാര്‍ക്കോസ് മലയാളികള്‍ക്ക് സുപരിചിതനാണ്. ഇപ്പോഴിതാ ഭാര്യ ആര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് താരം.
'' ഇനിയും ഒരുപാട് ഓര്‍മ്മകള്‍ ഒരുമിച്ച് ഉണ്ടാകട്ടെ. ജന്മദിനാശംസകള്'' എന്നാണ് നോബി മര്‍ക്കോസ് കുറിച്ചത്. ആര്യയ്ക്കൊപ്പമുളള മനോഹരമായ ചിത്രങ്ങളും നോബി പങ്കുവച്ചിട്ടുണ്ട്. അഡ്വക്കേറ്റ് ആണ് നോബിയുടെ ഭാര്യ ആര്യ.
കോമഡി റിയാലിറ്റി ഷോയിലൂടെയാണ് നോബിയുടെ കരിയര്‍ ആരംഭിക്കുന്നത്. പുലി മുരുകന്, അയാള്‍ ഞാനല്ല, ഗപ്പി, മധുരരാജ, ഇതിഹാസ, ഷീ ടാക്സി തുടങ്ങി നിരവധി സിനിമകളില്‍ നോബി അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു നോബി. അതേസമയം മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ' ആട് 3' ആണ് നോബി മര്േക്കാസ് അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം.






