
പത്തനംതിട്ട: 13കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനി പീഡന വിവരം വെളിപ്പെടുത്തിയത്.
സ്കൂളിന് സമീപത്തും മറ്റൊരു പെൺകുട്ടിയുടെ വീട്ടിലും വെച്ച് പീഡനം നടന്നതായി വിദ്യാർത്ഥിനി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരിൽ ഒരാൾ പെൺകുട്ടിയാണെന്നും ബാക്കിയുള്ളവർ ആണ്‍കുട്ടികളാണെന്നും പൊലീസ് വ്യക്തമാക്കി. അഞ്ച് പേർ ചേർന്ന് തന്നെ പീഡിപ്പിച്ചതായും, ആറാമത്തെയാളുടെ വീട്ടിൽ വെച്ചും പീഡനം നടന്നതായുമാണ് കുട്ടിയുടെ മൊഴി.
കൗൺസിലിംഗിന് പിന്നാലെ സ്കൂൾ അധികൃതർ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരം അറിയിച്ചു. തുടർന്ന് കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) കൈമാറി. പ്രതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തുമെന്ന് അറിയിച്ചു.






