
കൊല്ലം: ആര്‍എസ്പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളം. ആര്‍എസ്പി യൂദാസിന്റെ വേഷം അണിയുകയാണെന്നും വിഷ്ണു സുനില്‍ പന്തളം പറഞ്ഞു. ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറിയായിരുന്ന സനോഫറിനെ ആര്എസ്പിയിലെടുത്തതിന് പിന്നാലെയാണ് വിമര്‍ശനം.
ആര്‍എസ്പി പിണറായിസം പ്രത്യയശാസ്ത്രമാക്കുന്നത് അപഹാസ്യം. താനമടക്കമുള്ളവരെ ക്രൂരമായി മര്‍ദ്ദിച്ച സംഘത്തിലുണ്ടായിരുന്നയാളെ ആര്‍എസ്പി സ്വീകരിച്ചത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോരയെ പുച്ഛിക്കുന്നതിന് തുല്ല്യമാണ്.പ്രതിഷേധയോഗത്തില്‍ വിഷ്ണു സുനില്‍ പന്തളം പറഞ്ഞു . സിപിഐഎം ക്രിമിനലുകള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കുന്നത് പ്രതിസന്ധി കാലഘട്ടത്തില്‍ കൂടെ നിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടുള്ള വഞ്ചനയാണെന്നും വിഷ്ണു സുനില്‍ പന്തളം പറഞ്ഞു
സിപിഐഎം വലിച്ചെറിഞ്ഞവരെ പേറുന്ന അഴുക്കുചാലായി ആര്‍എസ്പി മാറരുത്. മോഹഭംഗമാണ് ഇവരെ ആര്‍എസ്പിയിലേക്ക് എത്തിച്ചതെന്ന് തിരിച്ചറിയണം. ആര്‍എസ്പി ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന അധികാരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ ചോരയൊഴുക്കി സമരം ചെയ്തതാണെന്ന് ഓര്‍ക്കണം. ആര്‍എസ്പിയുടെ പൊളിറ്റ് ബ്യൂറോ അംഗമാക്കിയാലും ഇത്തരം ക്രിമിനലുകള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന് അഡ്വ. വിഷ്ണു സുനില്‍ പന്തളം പറഞ്ഞു.






