
കന്‍സാസ് സിറ്റി: ഫുട്‌ബോള്‍ ലോകകപ്പ് നോക്കൗട്ടില്‍ ഘാനയെ തോല്‍പ്പിച്ച് കൊളംബിയ പ്രീ ക്വാര്‍ട്ടറില്‍. സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരാളി. മത്സരത്തിന്റെ തുടക്കംമുതല്‍ തന്നെ ഇരുടീമുകളും ആക്രമിച്ചു കളിച്ചു.
14-ാം മിനിറ്റില്‍ ജോണ്‍ അരിയാസിന്റെ ഗോളിലൂടെ കൊളംബിയ മുന്നിലെത്തി. പരുക്കിന്റെ പിടിയിലായ കോര്‍ഡോബയ്‌ക്ക് പകരം കളത്തിലിറങ്ങിയ ലൂയിസ് സുവാരസ് വലതുനിന്ന് നല്‍കിയ മികച്ച ക്രോസിനെയാണ് അരിയാസ് വലയിലാക്കിയത്.
കൊളംബിയയുടെ കോര്‍ഡോബയും ഘാനയുടെ സെനായയും ആദ്യ 15 മിനിറ്റില്‍ തന്നെ പരുക്കിനെത്തുടര്‍ന്ന് തിരിച്ച വിളിച്ചു. ഘാനയുടെ ഒപോകുവിന്റെ മുന്നേറ്റം തടയുന്നതിനിടെയാണ് കൊര്‍ഡോബയ്‌ക്ക് പരുക്കേറ്റത്. തുടര്‍ന്നാണ് ആദ്യ ഗോളിന് വഴികാട്ടിയ ലൂയിസ് സുവാരസ് എത്തിയത്. 13-ാം മിനിറ്റില്‍ പരിക്കേറ്റ സെനായയ്‌ക്ക് പകരം സെയ്‌ദു ഘാനയ്‌ക്കായി കളത്തിലിറങ്ങി.
രണ്ടാം പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ കൊളംബിയയും സമനിലയ്‌ക്കായി ഘാനയും കടുത്ത പോരാട്ടം നടത്തി. 57-ാം മിനിറ്റില്‍ കൊളംബിയയുടെ ഡയസ് ഗോളടിച്ചെങ്കിലും വാറില്‍ ഓഫ്‌സൈഡാണെന്ന് കണ്ടെത്തി. തൊട്ടടുത്ത മിനിറ്റുകളില്‍ ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ കീപ്പര്‍മാരുടെ മികച്ച പ്രകടനം സ്‌കോര്‍ നിലയില്‍ മാറ്റമുണ്ടാക്കിയില്ല. കൊളംബിയ കോച്ച് നെസ്‌റ്റര്‍ ലോറന്‍സോയും ഘാന കോച്ച് കാര്‍ലോസ് ക്യൂറോസും 4-1-2-3 ഫോര്‍മേഷനാണു താല്‍പര്യപ്പെട്ടത്. ഡാളസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ഈജിപ്‌ത് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. ഈജിപ്‌തിന്റെ ലോകകപ്പ് നോക്കൗട്ടിലെ ആദ്യ ജയമാണിത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 ന് ഓസ്‌ട്രേലിയയെ വീഴ്‌ത്തിയത്. നിശ്‌ചിത സമയത്തയും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ചു. ഇരുടീമുകളുടെയും ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. 13-ാം മിനിറ്റില്‍ തന്നെ ഈജിപ്‌ത് മുന്നിലെത്തി. ഇമാം അഷൗറാണ് വലകുലുക്കിയത്. കരിം ഹാഫിസിന്റെ അസിസ്‌റ്റില്‍ നിന്നാണ് ഇമാമിന്റെ ഗോള്‍.
ഗോള്‍ വഴങ്ങിയതോടെ ഓസ്‌ട്രേലിയ മുന്നേറ്റങ്ങള്‍ ശക്‌തമാക്കി. ഈജിപ്‌ത് പ്രതിരോധത്തെ മരികടക്കാനായില്ല. 55-ാം മിനിറ്റില്‍ ഓസ്‌ട്രേലിയ മത്സരത്തില്‍ തിരിച്ചെത്തി. ഫ്രീകിക്കില്‍ നിന്നാണ് സെല്‍ഫ് ഗോള്‍ പിറന്നത്. എയ്‌ഡന്‍ ഒനീലിന്റെ കിക്ക് പ്രതിരോധിക്കാന്‍ ശ്രമിച്ച മുഹമ്മദ് ഹനിക്ക് പിഴച്ചു. പന്ത് ലക്ഷ്യം തെറ്റി സ്വന്തം വലയിലേക്ക്. പിന്നാലെ ഇരുടീമുകളും ആക്രമണപ്രത്യാക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വീണില്ല. ഇഞ്ചുറി ടൈമില്‍ ഈജിപ്‌ത് ഗോളിനടുത്തെത്തി. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഗോള്‍ കീപ്പര്‍ പാട്രിക് ബീച്ചിന്റെ ഒറ്റക്കൈലന്‍ സേവാണ് സേവാണ് ടീമിന് രക്ഷയായത്. അധിക സമയത്തും തുല്യത പാലിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ഓസീസിന്റെ ഹാരി സൗട്ടര്‍, ലൂകാസ് ഹെറിങ്‌ടണ്‍ എന്നിവര്‍ക്കു പിഴച്ചു. ജാക്‌സന്‍ ഇര്‍വിന്‍, അവര്‍ മാബില്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ഈജിപ്‌തിന്റെ മഹ്‌മൂദ് സാബര്‍, റാമി റാബിയ, മുഹമ്മദ് സല, ഹൊസം അബ്‌ദെല്‍മാഗിദ് എന്നിവര്‍ ലക്ഷ്യം കണ്ടു. വാന്‍ കൂവറില്‍ നടന്ന മത്സരത്തില്‍ അള്‍ജീരിയയെ 2-0 ത്തിനു തോല്‍പ്പിച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നേറിയത്. ബ്രീല്‍ എംബോല, ഡാന്‍ എന്‍ഡോയെ എന്നിവരാണു ഗോളടിച്ചത്.




