
ലണ്ടന്‍: ഇന്ത്യക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് ജയം.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഏഴ് വിക്കറ്റിന് 190 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് കളി തീരാന്‍ ഒരോവര്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ജേക്കബ് ബെഥലിന്റെ (46 പന്തില്‍ അഞ്ച് സിക്‌സറും അഞ്ച് ഫോറുമടക്കം പുറത്താകാതെ 76) വെടിക്കെട്ടാണ് ജയം അനായാസമാക്കിയത്.
ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിനെയും ജോസ് ബട്ട്‌ലറിനെയും റണ്ണെടുക്കും മുമ്പ് നഷ്‌ടപ്പെട്ട ശേഷമാണ് ഇംഗ്ലണ്ട് ജയിച്ചത്. അഞ്ച് ട്വന്റി20 കളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 ത്തിനു മുന്നിലായി. ഓള്‍ഡ് ട്രാഫോഡില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ (40 പന്തില്‍ 49), ഓപ്പണര്‍ അഭിഷേക് ശര്‍മ (24 പന്തില്‍ ഒരു സിക്‌സറും എട്ട് ഫോറുമടക്കം 43), ശ്രേയസ് അയ്യര്‍ (22 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 37), തിലക് വര്‍മ (11 പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം പുറത്താകാതെ 24) എന്നിവരാണു ടീമിനെ പൊരുതാവുന്ന നിലയിലെത്തിച്ചത്. സാം കുറാന്‍ മൂന്ന് വിക്കറ്റും ജോഫ്ര ആര്‍ച്ചര്‍, വില്‍ ജാക്‌സ്, ലിയാം ഡോവ്‌സണ്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു.




