
മയാമി: കേപ് വെര്‍ദെയുടെ ഫുട്ബോള്‍ ലോകകപ്പിലെ കുതിപ്പിനു കാരണം കോച്ച് പെഡ്രോ ലിറ്റ ബ്രിട്ടോ എന്ന ബുബിസ്റ്റയുടെ തന്ത്രങ്ങളാണ്. ''അസാധ്യമായതൊന്നുമില്ലെന്ന്'' കാണിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നു ബുബിസ്റ്റ മത്സരത്തിനു ശേഷം പറഞ്ഞു.
56 വയസുകാരനായ ബുബിസ്റ്റ ഭാവിയെക്കുറിച്ചു മനസ് തുറന്നില്ല. പൊവോകാചോ വെലയിലെ തെരുവുകളില്‍ 1982 മുതല്‍ 1986 വരെ മാതാവ് ചാക്കുകള്‍ കൂട്ടി തുന്നിക്കൊടുത്ത പന്തിലാണു ഫുട്ബോള്‍ കളിച്ചത്. ടിവിയില്‍ കണ്ടു പരിചയമുള്ള ലോതര്‍ മത്തേവൂസ്, ഈഡര്‍, ഫല്‍കാവോ, ഡീഗോ മാറഡോണ എന്നിവരായിരുന്നു ആരാധനാ പാത്രങ്ങള്‍. സെന്റര്‍ ബാക്കായി ബഡാജോസ്, ഇസ്തോറില് തുടങ്ങിയവയ്ക്കു വേണ്ടി കളിച്ചു. ബുബിസ്റ്റയുടെ ശാന്ത സ്വഭാവം കണ്ട് പഴയ കോച്ച് റൂയി ഔഗസാണു കോച്ചിങിലേക്കു തിരിയാന്‍ ക്ഷണിച്ചത്. അധിക സമയത്തെ സിഡ്നി ലോപ്പസ് കബ്രാളിന്റെ ഗോളിനെയും ബുബിസ്റ്റ പ്രകീര്‍ത്തിച്ചു.
ഇടതുവിങ്ങിലൂടെ മുന്നേറിയ കബ്രാള്‍ ബോക്സിന്റെ മൂലയില്‍നിന്ന് തകര്‍പ്പനൊരു ലോങ് റേഞ്ചറിലൂടെ വലതുളച്ചു. ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയില്‍ കയറി. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഗോളുകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. കബ്രാള്‍ നേരേ ഓടിയത് ഗാലറിക്കടുത്തുണ്ടായിരുന്ന കുടുംബത്തെ അടുത്തേക്കായിരുന്നു. പൊസിഷനിങ് ചെയ്ത് അളന്നുമുറിച്ച് കബ്രാള്‍ തൊടുത്ത ഷോട്ട് അര്‍ജന്റീനിയന്‍ വലയിലേക്ക് കയറിപ്പോയി. കബ്രാളിന്റെ ഈ പ്രകടനം ഫുട്ബോള്‍ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. 2002 ല്‍ നെതര്‍ലന്‍ഡ്സിലെ റോട്ടര്‍ഡാമില്‍ ജനിച്ച സിഡ്നി ലോപ്പസ് കബ്രാളിന്റെ ഫുട്ബോള്‍ ജീവിതമാരംഭിക്കുന്നത് നെതര്‍ലാന്‍ഡിലെ എഫ്സി ട്വന്റെ അക്കാദമിയിലൂടെയാണ്.
സ്വീഡിഷ്ക്ല ബ് ഹെല്‍സിങ്ബോര്‍ഗിലും ജര്‍മനിയിലെ റോട്ട്-വെയ്സ് എര്‍ഫര്‍ട്ടിലും കളിച്ചു. ജര്മന്ക്ല ബ് വികേ്ടാറിയ കോള്‍ണിനായി 46 മത്സരങ്ങളില്‍നിന്ന് ഒരു ഗോളടിച്ചു. ഈ ലോകകപ്പിന് തൊട്ടുമുമ്പ് 10 ദശലക്ഷം യൂറോയ്ക്ക് തുര്‍ക്കിയിലെ ട്രാബ്സണ്‍സ്പോര്‍ താരത്തെ സ്വന്തമാക്കി.
എച്ച് ഗ്രൂപ്പിലെ ഒരു മത്സരവും തോല്‍ക്കാത്ത വെര്‍ദെ സ്പെയിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു. ലോകകപ്പിലെ അരങ്ങേറ്റക്കാരായ വെര്‍ദെ ഒന്നും നഷ്ടപ്പെടാനില്ലാതെയാണു കളിച്ചത്. സ്പെയിനെതിരേ നടന്ന മത്സരത്തില്‍ ഏഴ് തകര്‍പ്പന്‍ സേവുകളുമായി വോസീഞ്ഞ്യ നിറഞ്ഞു. വെര്‍ദെ പ്രസിഡന്റ് ഹൊസെ മരിയ നെവസ് ടീമിനു സര്‍വ വിധ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.




