
അമ്മ ഉമ കൃഷ്ണന്റെ 70 ാം പിറന്നാൾ ആഘോഷമാക്കി നടി തൃഷ. പിറന്നാളിന് ലഭിച്ച കേക്കുകൾക്കും മധുരപലഹാരങ്ങൾക്കും പൂക്കൾക്കുമൊപ്പം അമ്മ ഇരിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവെച്ചിട്ടുണ്ട്.
എന്നാൽ ഉമയെ കണ്ടാൽ 70 വയസായി എന്ന് ഒരിക്കലും പറയില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. 43 കാരിയായ തുഷയുടെ അമ്മയാണെന്ന് ഒരിക്കലും തോന്നില്ലെന്നും ചിലർ കുറിച്ചു. തൃഷയെപ്പോലെ തന്നെ ഫിറ്റ്നസിന്റെ കാര്യത്തിൽ ഉമ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ല. എല്ലാ ദിവസവും ജിം വർക്കൗട്ടും യോഗയും നിർബന്ധമാണ്.
വർഷങ്ങൾക്ക് മുമ്പ് ഒരു പരസ്യചിത്രത്തിൽ തൃഷയ്ക്കൊപ്പം അമ്മയും അഭിനയിച്ചിരുന്നു. സിനിമകളിൽ അഭിനയിക്കാനുളള ഓഫറും വന്നിരുന്നു. എന്നാല്‍ മകളുടെ കരിയറിനായി അവർ അതെല്ലാം നിരസിക്കകുകയായിരുന്നു. തന്റെ വിജയത്തിന് പിന്നിൽ അമ്മായാണെന്ന് പല അഭിമുഖങ്ങളിലും തൃഷ തുറന്നുപറഞ്ഞിട്ടുണ്ട്.






