
പത്തനംതിട്ട: ജില്ലയിലെ കേരള കോൺഗ്രസ് എമ്മിൽ വൻ പൊട്ടിത്തെറി. ജില്ലാ വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും നൂറിലധികം പേർ പാർട്ടി വിട്ടു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജേക്കബ്, സെക്രട്ടറി സാം ജോയിക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം സുനിൽ വലഞ്ചുഴി എന്നിവരുടെ നേതൃത്വത്തിലാണ് ഒരു സംഘം പ്രവർത്തകർ പാർട്ടി വിടുന്നത്.
ജില്ലാ പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാടുകൾ ആണ് പ്രധാനമായും പ്രതിഷേധത്തിന് കാരണമായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്കുണ്ടായ തിരിച്ചടികളിൽ ഇവർക്ക് അതൃപ്തിയുണ്ട്.
കഴിഞ്ഞ ദിവസം രാജിവെച്ച പ്രവര്‍ത്തകര്‍ . ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പത്തനംതിട്ട ഡി.സി.സി ഓഫീസിൽ വെച്ച് കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.






