
കണ്ണൂര്‍ : തെറ്റു തിരുത്തി തിരികെ വന്നാൽ സ്വീകരിക്കുമെന്ന സിപിഎം നേതാവ് എംവി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിച്ചു പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് .'തെറ്റ് ചൂണ്ടിക്കാണിക്കാതെ തിരുത്താന്‍ കഴിയില്ലല്ലോ? വര്‍ഗ്ഗ വഞ്ചകന് എന്നത് വ്യാഖ്യാനം മാത്രമാണ്. അച്ചടക്കലംഘനം കാണിക്കുന്നവര്‍ക്ക് നേരെ പ്രയോഗിക്കാന്‍ ചില പദാവലികള്‍ സിപിഐഎമ്മിന്റെ നിഘണ്ടുവിലുണ്ട്. കോടാലിക്കൈ, വര്‍ഗ വഞ്ചകന്, ഒറ്റുകാരന് തുടങ്ങിയ പദവലികള്‍ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്ന നിലയാണ് സിപിഐഎമ്മില്‍ ഉള്ളതെന്ന് വി കുഞ്ഞികൃഷ്ണന് പറഞ്ഞു.
എം വി ജയരാജന് ഉന്നയിക്കുന്നത് സമീപകാലത്തെ വിഷയമാണെന്നും എന്തിനാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ സ്വതന്ത്ര എംഎല്‍എയാണ്. താന്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോയതല്ല, പാര്‍ട്ടി പുറത്താക്കിയതാണ്. പാര്‍ട്ടിയിലേക്ക് തിരിച്ചു പോകുന്നതിനെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്‍ട്ടി'യാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ചെയ്ത തെറ്റിനെ കുറിച്ച് പറയട്ടെ. എങ്കില്‍ മാത്രമേ തിരുത്താന്‍ കഴിയൂ. എല്ലാകാലത്തും കമ്മ്യൂണിസ്റ്റുകാരനായി നിലനില്ക്കും. ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ല. തന്നെ ബോധപൂര്‍വ്വം യുഡിഎഫുകാരനാക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നത്. താന്‍ സ്വതന്ത്ര എംഎല്‍എയാണ്. താന്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോയതല്ല, പാര്‍ട്ടി പുറത്താക്കിയതാണ്. പാര്‍ട്ടിയിലേക്ക് തിരിച്ചു പോകുന്നതിനെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്‍ട്ടി'യാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തെറ്റു തിരുത്തിയാല്‍ ആരെയും തിരിച്ചെടുക്കുമെന്നതാണ് നിലപാടെങ്കിലും. എന്നാല്‍ ഇവിടെ വര്‍ഗ്ഗ വഞ്ചന എന്നതാണ് തെറ്റെന്നും സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാര്‍ട്ടിയെ വഞ്ചിച്ച് പോയവരാണ് അവര്‍ക്കെതിരായ വിമര്‍ശനം തുടരുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.






