
പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നു. ബിഹാറിലെ ബങ്കിപുര് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഞായറാഴ്ച പട്നയിൽ നടത്തിയ വാർത്താസമ്മേളനത്തിലൂടെയാണ് തന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രവേശനം അദ്ദേഹം അറിയിച്ചത്. സംസ്ഥാനത്തെ ബിജെപി സർക്കാരിനുള്ള ജനപിന്തുണ വിലയിരുത്തുന്ന നിർണായക ജനവിധിയായിരിക്കും ഈ ഉപതിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
ബങ്കിപുരിലെ വോട്ടർമാർ മികച്ച സ്ഥാനാർഥിയെ തിരഞ്ഞെടുക്കണമെന്നും, തനിക്ക് വിശ്വാസമുണ്ടെങ്കിൽ പിന്തുണ നൽകണമെന്നും പ്രശാന്ത് കിഷോർ അഭ്യർഥിച്ചു. നിയമസഭയിൽ തന്റെ പാർട്ടിയിൽ നിന്ന് താൻ മാത്രമായാലും, മറ്റ് 242 അംഗങ്ങളേക്കാൾ സ്വാധീനമുള്ള ശബ്ദമാകാൻ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
രണ്ടുമാസം മാത്രം പഴക്കമുള്ള സമ്രാട്ട് ചൗധരി സർക്കാരിന്റെ പ്രവർത്തനത്തെ വിലയിരുത്തുന്ന അവസരമായിരിക്കും ഈ ഉപതിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി വിജയിച്ചാൽ സർക്കാരിന് ജനപിന്തുണയുണ്ടെന്ന് അംഗീകരിക്കാൻ തയ്യാറാണെന്നും, എന്നാൽ ജൻ സുരാജ് വിജയിച്ചാൽ യാഥാർഥ്യം അംഗീകരിക്കേണ്ടത് ബിജെപിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്കെതിരെയും പ്രശാന്ത് കിഷോർ വിമർശനം ഉയർത്തി. ജനങ്ങളുടെ നേരിട്ടുള്ള വിധിയില്ലാതെയാണ് സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായതെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി ജനവിധി തേടിയിരുന്നുവെന്നും, എന്നാൽ രണ്ട് മാസം മുമ്പ് നിതീഷ് കുമാർ രാജിവെച്ചതോടെയാണ് സമ്രാട്ട് ചൗധരി ആ സ്ഥാനത്തെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






