
അമ്മയായതിനുശേഷമുളള തന്റെ പുതിയ വിശേഷം പങ്കുവെച്ച് നടി ദുര്‍ഗ കൃഷ്ണ. മകള്‍ പ്രകൃതിയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ജിമ്മില്‍ കഠിനമായ വര്‍ക്ക്ഔട്ട് ചെയ്യുന്ന മനോഹരമായ വീഡിയോയാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം താരം കുറിച്ച വാക്കുകളും സോഷ്യല്‍ മീഡിയയുടെ മനം കവരുകയാണ്.
‘ആരാണ് പറഞ്ഞത് ഒരു കുഞ്ഞ് നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് തടസ്സമാകുമെന്ന് ? ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുന്ന ഒരു കൊച്ചു കൂട്ടാളിയെയാണ് എനിക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത്’ എന്നാണ് വീഡിയോയ്ക്കൊപ്പം ദുര്‍ഗ കുറിച്ചിരിക്കുന്നത്.
കംഗാരൂ പൗച്ചില്‍ മകളെ സുരക്ഷിതമായി ഇരുത്തി, അതീവ സന്തോഷത്തോടെയും നിറഞ്ഞ പുഞ്ചിരിയോടെയും ജിമ്മില്‍ വ്യായാമം ചെയ്യുന്ന ദുര്‍ഗയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. പ്രസവശേഷവും തന്റെ ഫിറ്റ്നസ് കാര്യങ്ങളില്‍ താരം എത്രത്തോളം ശ്രദ്ധാലുവാണെന്ന് ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കുഞ്ഞുണ്ടായാല്‍ സ്ത്രീകളുടെ കരിയറും സ്വപ്നവും അവസാനിക്കുന്നു എന്ന് ചിന്തിക്കുന്നവര്‍ക്കുളള മറുപടി കൂടിയാണ് താരത്തിന്റെ ഈ പുതിയ വീഡിയോ.
നിരവധിപ്പേരാണ് അമ്മയും മകളും ഒരുമിച്ചുളള ഈ ക്യൂട്ട് വര്‍ക്ക്ഔട്ട് വീഡിയോയ്ക്ക് താഴെ ദുര്‍ഗയെ പ്രശംസിച്ചുകൊണ്ടെത്തുന്നത്. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുനാണ് ദുര്‍ഗയുടെ ജീവിത പങ്കാളി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇരുവര്‍ക്കും മകള്‍ പ്രകൃതി ദുര്‍ഗ അര്ജുന് പിറന്നത്.






