അർദ്ധരാത്രി ഒരു മണിയോടെ മാതാപിതാക്കൾ അറിയാതെ രഹസ്യമായി റാപിഡോ ബൈക്ക് ടാക്സി ബുക്ക് ചെയ്ത ഏഴ് വയസ്സുകാരന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചായ കുടിക്കാൻ പോകണം എന്നതായിരുന്നു ഈ കൊച്ചു മിടുക്കന്റെ ആവശ്യം. എന്നാൽ, യാത്രക്കാരൻ ഒരു ചെറിയ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ഡ്രൈവർ കാണിച്ച ഉത്തരവാദിത്തം ഇപ്പോൾ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുകയാണ്.
സംഭവസമയത്ത് ഡ്രൈവർ ബുക്കിംഗ് സ്ഥിരീകരിക്കാനായി കുട്ടിയെ വിളിച്ചപ്പോൾ, തന്റെ സ്ഥാനം കൃത്യമായി പറയാൻ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. സംഭാഷണത്തിനിടെ തനിക്ക് ഏഴ് വയസ്സേയുള്ളൂ എന്ന് കുട്ടി വെളിപ്പെടുത്തിയതോടെ ഡ്രൈവർ ശരിക്കും ഞെട്ടിപ്പോയി. അർദ്ധരാത്രി എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, മാതാപിതാക്കൾ ഉറങ്ങുകയാണെന്നും തനിക്ക് ചായ കുടിക്കണം എന്നും കുട്ടി നിഷ്കളങ്കമായി മറുപടി നൽകി.
കുട്ടിയുടെ ആവശ്യം നിരസിക്കാനും അവനെ സുരക്ഷിതനാക്കാനും ഡ്രൈവർ ഉടൻ തന്നെ തീരുമാനിച്ചു. കുട്ടി കൂടെക്കൂടെ വേഗത്തിൽ വരാൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ വഴങ്ങിയില്ല. കുട്ടിയോട് ഉടൻ വീട്ടിലേക്ക് മടങ്ങിപ്പോകാനും മാതാപിതാക്കളെ ഉണർത്താനും നിർദ്ദേശിച്ച അദ്ദേഹം, ഈ യാത്ര നടത്താൻ കഴിയില്ലെന്ന് കർശനമായി അറിയിച്ചു. ഇത്രയും ചെറിയ കുട്ടി രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ആ യാത്ര റദ്ദാക്കുകയാണ് ചെയ്തത്.
ഡ്രൈവറുടെ ഈ ഉത്തരവാദിത്തപരമായ തീരുമാനത്തെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് ആളുകൾ അഭിനന്ദിക്കുന്നത്. യാത്ര പൂർത്തിയാക്കി പണം സമ്പാദിക്കുന്നതിനേക്കാൾ കുട്ടിയുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയ അദ്ദേഹത്തിന്റെ പ്രവർത്തനം ഏറെ മാതൃകാപരമാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. എന്തായാലും, ഒരു കപ്പ് ചായയ്ക്കായി അർദ്ധരാത്രി പുറത്തിറങ്ങാൻ മുതിർന്ന ഈ കൊച്ചു കുട്ടിയുടെ നിശ്ചയദാർഢ്യവും അതിന് തടയിട്ട ഡ്രൈവറുടെ മനസാക്ഷിയും ഇപ്പോൾ ഇന്റർനെറ്റിലെ ചർച്ചാവിഷയമായിരിക്കുകയാണ്.

Comments